രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരിൽ; കലാപബാധിത മേഖലകള്‍ സന്ദര്‍ശിക്കും; ദ്വിദിന സന്ദര്‍ശനത്തിന് ശേഷം മടക്കം
സ്വന്തം ലേഖകൻ ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ 11 മണിക്ക് ഇംഫാലില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ചുരാഛന്ദ്പൂരിലെ കലാപബാധിത മേഖലകള്‍ ആദ്യം സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി ജന പ്രതിനിധികളുമായി സംവദിക്കും. ഇന്ന് മണിപ്പൂരില്‍ തുടരുന്ന രാഹുല്‍ഗാന്ധി നാളെയാണ് മടങ്ങുക. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. സംഘര്‍ഷം രൂക്ഷമായി തുടരുന്ന ഇംഫാലിലെ ജനങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിക്കും. കലാപബാധിത പ്രദേശങ്ങളിലെ […]