ഇരയായ എനിക്ക് മരണഭയമില്ലാതെ ജീവിക്കാൻ പ്രതിയ്‌ക്കെതിരെ നടപടി സ്വീകരിക്കൂ അല്ലെങ്കിൽ എനിക്ക് സംരക്ഷണം നൽകൂ ; മാർട്ടിൻ പ്രക്കാട്ട് ഉൾപ്പടെയുള്ള അയാളുടെ സുഹൃത്തുക്കളെ ഭയന്ന് ജീവിക്കാനാകാത്ത സാഹചര്യമാണുള്ളത് : സഹസംവിധായകനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ കത്ത് മുഖ്യമന്ത്രിയ്ക്ക്
സ്വന്തം ലേഖകൻ കൊച്ചി : തന്നെ ലൈംഗീകമായി പീഡിച്ചുവെന്ന് പരാതി നൽകിയ കേസിലെ പ്രതിയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയ്ക്ക് കത്തുമായി യുവതി. ഇരയായ തനിക്ക് ജീവിക്കാൻ പ്രതിയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ തനിക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടാണ് യുവതി മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയിരിക്കുന്നത്. കേസിൽ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് രണ്ടാഴ്ച്ച കഴിഞ്ഞു. എന്നിട്ടും കേസിലെ പ്രതിയായ സഹസംവിധായകൻ രാഹുൽ സി ബിയെ (രാഹുൽ ചിറയ്ക്കൽ) കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വധഭീഷണി ഉയർത്തിയിരുന്നു. പ്രതിയേയും പ്രമുഖ സംവിധായകൻ മാർട്ടിൻ […]