വീട്ടുകാരറിയാതെ യുവാവ് പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചത് പത്ത് വര്‍ഷം; കാണാതായ മകള്‍ അയല്‍പ്പക്കത്തെ വീട്ടിലുണ്ടെന്ന് അറിയാതെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍; സ്വിച്ചിട്ടാല്‍ ലോക്കാകുന്ന വാതില്‍, പ്ലേറ്റ് നിറയെ ചോറും ജഗ്ഗ് നിറയെ ചായയും; പത്ത് വര്‍ഷത്തെ സാഹസികത നിറഞ്ഞ പ്രണയകഥ കേട്ട് നടുങ്ങി നാട്

സ്വന്തം ലേഖകന്‍ നെന്മാറ: വീട്ടുകാരറിയാതെ യുവാവ് പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചത് പത്തുവര്‍ഷം. അയിലൂര്‍ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകന്‍ റഹ്മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകള്‍ സജിതയെ (28) വീട്ടില്‍ താമസിപ്പിച്ചത്. പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് സജിതയെ കാണാതായിരുന്നു. അന്ന് പോലീസ് അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. സ്വന്തം മകള്‍ മരിച്ചുവെന്ന് വിശ്വസിക്കാനാകാതെ തൊട്ടടുത്ത വീട്ടില്‍ കഴിയുന്ന സജിതയുടെ വീട്ടുകാരും മകള്‍ അയല്‍പ്പക്കത്തെ വീട്ടിലുണ്ടെന്ന് അറിഞ്ഞില്ല. പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെ റഹ്മാന്‍ അവളെ താലികെട്ടി ആരുമറിയാതെ സ്വന്തം വീട്ടില്‍ കൊണ്ടുവന്നിരുന്നു. ഇലക്ട്രീഷ്യനായ റഹ്മാന്‍ […]