മുന്‍ മന്ത്രി ആര്. ബാലകൃഷ്ണപിള്ള അന്തരിച്ചു; വിടവാങ്ങിയത് കേരളരാഷ്ട്രീയത്തിലെ അതികായൻ
സ്വന്തം ലേഖകൻ കൊട്ടാരക്കര: മുന്നോക്ക വികസന കോര്പറേഷന് ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്. ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ബാലകൃഷ്ണ പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരള കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1906 ല്‍ ഇരുപത്തിയഞ്ചാം വയസില്‍ നിയമസഭയിലെത്തി. എക്സൈസ്, ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ബി ചെയര്മാന് കൂടിയായിരുന്നു അദ്ദേഹം. 1935 മാര്‍ച്ച് എട്ടിന് കൊല്ലം കൊട്ടാരക്കരയില്‍ […]