ചെറിയ സ്വകാര്യ ക്വാറികൾ നിർത്തി സർക്കാർ സൂപ്പർ ക്വാറികൾ തുടങ്ങണം : കേന്ദ്ര ഭൗമ ശാസ്ത്ര കേന്ദ്രം

സ്വന്തം ലേഖിക തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശങ്ങളിൽ മലകളെ നെടുകെ പിളർന്നുള്ള പാറ ഖനനം അവസാനിപ്പിച്ച്, സർക്കാർ നിയന്ത്രണത്തിലുള്ള സൂപ്പർ ക്വാറികൾ ആരംഭിക്കണമെന്ന് സർക്കാരിന് കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ ശുപാർശ. ജില്ലകളിൽ കൂണുപോലെ ചെറിയ സ്വകാര്യ ക്വാറികൾ ആരംഭിക്കുന്നത് അവസാനിപ്പിച്ച് മൂന്ന് ജില്ലകൾക്ക് ഓരോ സൂപ്പർക്വാറി തുറക്കണമെന്നാണ് ശുപാർശ. കേരളത്തെ നാല് സോണുകളായി തിരിച്ച് എല്ലാവിധ പരിസ്ഥിതി പഠനവും നടത്തി, ആഘാതം കുറവുണ്ടാകുന്ന മേഖലകൾ കണ്ടെത്തിയാവണം സൂപ്പർക്വാറി അനുവദിക്കേണ്ടത്. ഡൈനാമിറ്റുകൾ എന്നറിയപ്പെടുന്ന കൂറ്റൻ സ്‌ഫോടകവസ്തുക്കളുപയോഗിച്ച് പാറ പിളർക്കുന്ന രീതി അവസാനിപ്പിച്ച്, സൂപ്പർക്വാറികളിൽ ശാസ്ത്രീയ മാർഗങ്ങളുപയോഗിച്ച് ഖനനം […]