പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ ഏഴ് സെന്റ് സ്ഥലം രജിസ്ട്രാർ ഓഫീസിനായി വിട്ടുനൽകി
സ്വന്തം ലേഖകൻ പുതുപ്പള്ളി:പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ ഏഴ് സെന്റ് സ്ഥലം രജിസ്ട്രാർ ഓഫീസിനായി വിട്ടുകൊടുത്തു. പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരമാണ് സ്ഥലം വിട്ടു നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പൊന്നമ്മ ചന്ദ്രൻ അനുവാദപത്രം സബ്ബ് രജിസ്ട്രാർക്ക് കൈമാറി. വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, മെമ്പർമാരായ സി എസ്. സുധൻ, ശാന്തമ്മ തോമസ്, ഡോ. ശാന്തമ്മ ഫീലിപ്പോസ് തുടങ്ങിയവർ പങ്കെടുത്തു.