play-sharp-fill

ഗുണ്ടാ നേതാവ് പുന്നമട അഭിലാഷിനെ ആക്രമിച്ച് കൊലപ്പെടുത്തി ; കാപ്പാ നിയമത്തിലും അകത്തായ കൊടുംകുറ്റവാളിയായ അഭിലാഷിനെ വീടുകയറി ആക്രമിച്ചത് ഗുണ്ടാസംഘത്തിലെ മുൻ അംഗം

സ്വന്തം ലേഖകൻ ആലപ്പുഴ: രണ്ടു കൊലപാതകം ഉൾപ്പെടെ 25ഓളം കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് പുന്നമട അഭിലാഷ് (42) അടിയേറ്റു കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ 12.15നു കൈനകരി തേവർകാട് വെള്ളാമത്ര റോഡിന് സമീപം ഭാര്യവീടായ കുന്നുതറയിൽ വച്ചുണ്ടായ ആക്രമണത്തിലാണ് കൊലപ്പെട്ടത്. അഭിലാഷിനെതിരെ കുട്ടനാട്ടിൽ മാത്രം 15 കേസുണ്ട്.അഭിലാഷിന്റെ ഗുണ്ടാ സംഘത്തിലെ മുൻ അംഗവും ഒട്ടേറെ കേസുകളിൽ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാളാണ് അഭിലാഷിനെ വീടു കയറി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്തിയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോൾ അഭിലാഷിന് […]