പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി; ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് പരിശോധന നടത്തും; പ്രായപരിധി കഴിഞ്ഞെന്നും ഇനി പരീക്ഷ അഭിമുഖീകരിക്കാന്‍ ആവില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍; ആഗസ്റ്റ് നാലിന് കാലാവധി കഴിയാനിരിക്കെ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

  സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ആഗസ്റ്റ് നാലിന് റാങ്ക് ലിസ്റ്റ് കാലാവധി കഴിയുമെന്നും […]

‘ഞങ്ങള്‍ പ്രതിപക്ഷത്തിന്റെ ചട്ടുകമല്ല, ജോലിക്കു വേണ്ടിയാണു സമരം’; ‘കമ്യൂണിസ്റ്റായതില്‍ അഭിമാനം കൊള്ളുന്നവളാണ്. പ്രതിപക്ഷം ക്ഷണിച്ചിട്ടല്ല, ഗതികേടു കൊണ്ടാണ് സമരത്തിനു വന്നത്’ ; ‘കണ്ണീര്‍ നാടകം’ കളിച്ച ലയ രാജേഷ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണെന്ന് പറഞ്ഞ് കളിയാക്കിയ സിപിഎം ഗ്രൂപ്പുകള്‍ക്കും ദേശാഭിമാനിക്കും കണക്കിന് കൊടുത്ത് യഥാര്‍ത്ഥ ഇടത് പോരാളികള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ് സി റാങ്ക് ജേതാക്കളുടെ സമരം അഭിനയമാണെന്നും പ്രതിപക്ഷം ഇളക്കിവിടുന്നതാണെന്നുമുള്ള മന്ത്രിമാരുടെ ആക്ഷേപം വേദനിപ്പിക്കുന്നത് യഥാര്‍ത്ഥ ഇടത്പക്ഷ സഹയാത്രികരെക്കൂടിയാണ്. സമരം ചെയ്യുന്നവരെല്ലാം കോണ്‍ഗ്രസും ബിജെപിയും ആണെന്നാണ് സൈബര്‍ സഖാക്കളുടെ വാദം. എന്നാല്‍ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടും ജോലി ഒരു സ്വപ്‌നമായി കൊണ്ടുനടക്കുന്നവരില്‍ കമ്മ്യൂണിസ്റ്റ് അനുഭാവികളും ഉണ്ട്. സമരം ചെയ്ത് അവകാശങ്ങള്‍ പിടിച്ച് വാങ്ങിയ പ്രസ്ഥാനത്തിന്റെ തലപ്പത്തുള്ളവരാണ് ഇപ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ പുശ്ചിച്ച് തള്ളുന്നത് എന്ന കാര്യമാണ് ഇവരെ വേദനിപ്പിക്കുന്നത്. ‘ഞങ്ങള്‍ പ്രതിപക്ഷത്തിന്റെ ചട്ടുകമല്ല. ജോലിക്ക് വേണ്ടിയാണു സമരം. […]