play-sharp-fill

ലഹരി വ്യാപാരത്തിന് പിന്നിൽ അധോലോക മാഫിയകൾ; കേരളപ്പിറവി ദിനത്തിൽ സംസ്ഥാന വ്യാപകമായി മനുഷ്യച്ചങ്ങല സൃഷ്ടിക്കും;ലഹരിയെ തുരുത്താൻ കർമ്മസേന രൂപീകരിക്കുമെന്നും മന്ത്രി ആർ ബിന്ദു

അധോലോക മാഫിയകളാണ് ലഹരി വ്യാപാരത്തിന് പിന്നിലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ലഹരിക്കെതിരെ വേണ്ടത് വിട്ടുവീഴ്ചയില്ലാ പോരാട്ടമെന്നും കർമ്മസേനക്ക് തുടക്കം കുറിച്ച് മന്ത്രി പറഞ്ഞു. എൻസിസി, എൻഎസ് എസ് വോളണ്ടിയർമ്മാരെ സംഘടിപ്പിച്ചാണ് പുതിയ കർമ്മസേനക്ക് തുടക്കമായത്. ‘ASAAD ‘ എന്നതാണ് ലഹരിക്കെതിരായ കർമ്മ സേനയുടെ പേര്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ വിവിധ സ്‌കൂൾ കോളേജുകളിലെ എൻഎസ് എസ് വാളണ്ടീയർമാർ ഭാഗമായി. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ലഹരിക്കെതിരെ സംസ്ഥാനവ്യാപകമായി മനുഷ്യച്ചങ്ങല തീർക്കും. പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിച്ച് പ്രതിരോധം ശക്തമാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മയക്കുമരുന്നിന്റേയും […]