play-sharp-fill
ലഹരി വ്യാപാരത്തിന് പിന്നിൽ അധോലോക മാഫിയകൾ; കേരളപ്പിറവി ദിനത്തിൽ സംസ്ഥാന വ്യാപകമായി മനുഷ്യച്ചങ്ങല സൃഷ്ടിക്കും;ലഹരിയെ തുരുത്താൻ കർമ്മസേന രൂപീകരിക്കുമെന്നും മന്ത്രി ആർ ബിന്ദു

ലഹരി വ്യാപാരത്തിന് പിന്നിൽ അധോലോക മാഫിയകൾ; കേരളപ്പിറവി ദിനത്തിൽ സംസ്ഥാന വ്യാപകമായി മനുഷ്യച്ചങ്ങല സൃഷ്ടിക്കും;ലഹരിയെ തുരുത്താൻ കർമ്മസേന രൂപീകരിക്കുമെന്നും മന്ത്രി ആർ ബിന്ദു

അധോലോക മാഫിയകളാണ് ലഹരി വ്യാപാരത്തിന് പിന്നിലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ലഹരിക്കെതിരെ വേണ്ടത് വിട്ടുവീഴ്ചയില്ലാ പോരാട്ടമെന്നും കർമ്മസേനക്ക് തുടക്കം കുറിച്ച് മന്ത്രി പറഞ്ഞു. എൻസിസി, എൻഎസ് എസ് വോളണ്ടിയർമ്മാരെ സംഘടിപ്പിച്ചാണ് പുതിയ കർമ്മസേനക്ക് തുടക്കമായത്.

‘ASAAD ‘ എന്നതാണ് ലഹരിക്കെതിരായ കർമ്മ സേനയുടെ പേര്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ വിവിധ സ്‌കൂൾ കോളേജുകളിലെ എൻഎസ് എസ് വാളണ്ടീയർമാർ ഭാഗമായി. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ലഹരിക്കെതിരെ സംസ്ഥാനവ്യാപകമായി മനുഷ്യച്ചങ്ങല തീർക്കും. പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിച്ച് പ്രതിരോധം ശക്തമാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

മയക്കുമരുന്നിന്റേയും ലഹരിയുടേയും ഹബ്ബായി കേരളം മാറുമ്പോഴാണ് ഇതിനെതിരെ സംസ്ഥാനത്ത് പോരാട്ടം ശക്തമാകുന്നത്. വിദ്യാലയങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിന്നായി എൻസിസി, എൻഎസ് എസ് വാളണ്ടീയർമ്മാരെ സംഘടിപ്പിച്ചാണ് പുതിയ കർമ്മസേനക്ക് തുടക്കമായത്. എന്തിനെയും കച്ചവടമായി കാണുന്ന വിഭാഗമാണ് മയക്കുമരുന്ന് വ്യാപാരത്തിന്റെ ഭാഗമാകുന്നതെന്ന് മന്ത്രി ആർ ബിന്ദു കൂട്ടിച്ചേർത്തു. അധോലോക മാഫിയ ലഹരി വ്യാപാരത്തിന് പിന്നിലുണ്ട്. ലഹരിക്കെതിരെ വേണ്ടത് വിട്ടുവീഴ്ചയില്ലാ പോരാട്ടമെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :