എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനെ മിശിഹായായി കാണുന്ന ഗോത്രസമൂഹം; ഊരിന്റെ കാവലാളെന്ന് അവര്‍ വിശ്വസിക്കുന്ന മിശിഹ നാടുനീങ്ങിയ വാര്‍ത്തയറിയുമ്പോള്‍ നിലവിളികള്‍ ഉയരും; ഒന്നിച്ചുകൂടി വിലാപ നൃത്തം ചെയ്യും; വനവാടുവിലെ വനവാസികളും ബ്രിട്ടീഷ് രാജകുടുംബവും തമ്മിലുള്ള അപൂര്‍വ്വ ഇഴയടുപ്പത്തിന്റെ കഥ

സ്വന്തം ലേഖകന്‍ യു.കെ: തെക്കന്‍ പസഫിക്ക് ദ്വീപായ വനുവാടു ടന്നയിലെ ഗോത്രവര്‍ഗ്ഗനിവാസികള്‍ ഫിലിപ്പ് രാജകുമാരന്റെ വിയോഗവാര്‍ത്ത വൈകിയേ അറിയൂ. കാരണം ആശയവിനിമയ സംവിധാനങ്ങളുടെ അഭാവം തന്നെ. 29,000 പേരുണ്ട് ഈ ദ്വീപില്‍. അതില്‍ ഏകദേശം 700 പേര്‍ വിശ്വസിക്കുന്നത് ഫിലിപ്പ് രാജകുമാരന്‍ മിശിഹായാണെന്നാണ്. തങ്ങളുടെ പൂര്‍വികരില്‍ ഒരാളുടെ ആത്മാവില്‍ നിന്ന് പിറവി കൊണ്ടതാണ് എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവെന്നും അയാള്‍ ഗോത്രസമൂഹത്തിന്റെ കാവല്‍ ദൈവമാണെന്നും അവര്‍ വിശ്വസിക്കുന്നു. തങ്ങളുടെ മിശിഹായ്ക്ക് രോഗം മൂര്‍ച്ഛിച്ചുവെന്ന് വന്നുവാട്ടു സാംസ്‌കാരിക കേന്ദ്രത്തിലെ ഷാന്‍ പാസ്‌കല്‍ വാഹെ അവരെ അറിയിച്ചിരുന്നു. അന്ന് […]