എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനെ മിശിഹായായി കാണുന്ന ഗോത്രസമൂഹം; ഊരിന്റെ കാവലാളെന്ന് അവര്‍ വിശ്വസിക്കുന്ന മിശിഹ നാടുനീങ്ങിയ വാര്‍ത്തയറിയുമ്പോള്‍ നിലവിളികള്‍ ഉയരും; ഒന്നിച്ചുകൂടി വിലാപ നൃത്തം ചെയ്യും; വനവാടുവിലെ വനവാസികളും ബ്രിട്ടീഷ് രാജകുടുംബവും തമ്മിലുള്ള അപൂര്‍വ്വ ഇഴയടുപ്പത്തിന്റെ കഥ

എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനെ മിശിഹായായി കാണുന്ന ഗോത്രസമൂഹം; ഊരിന്റെ കാവലാളെന്ന് അവര്‍ വിശ്വസിക്കുന്ന മിശിഹ നാടുനീങ്ങിയ വാര്‍ത്തയറിയുമ്പോള്‍ നിലവിളികള്‍ ഉയരും; ഒന്നിച്ചുകൂടി വിലാപ നൃത്തം ചെയ്യും; വനവാടുവിലെ വനവാസികളും ബ്രിട്ടീഷ് രാജകുടുംബവും തമ്മിലുള്ള അപൂര്‍വ്വ ഇഴയടുപ്പത്തിന്റെ കഥ

Spread the love

സ്വന്തം ലേഖകന്‍

യു.കെ: തെക്കന്‍ പസഫിക്ക് ദ്വീപായ വനുവാടു ടന്നയിലെ ഗോത്രവര്‍ഗ്ഗനിവാസികള്‍ ഫിലിപ്പ് രാജകുമാരന്റെ വിയോഗവാര്‍ത്ത വൈകിയേ അറിയൂ. കാരണം ആശയവിനിമയ സംവിധാനങ്ങളുടെ അഭാവം തന്നെ. 29,000 പേരുണ്ട് ഈ ദ്വീപില്‍. അതില്‍ ഏകദേശം 700 പേര്‍ വിശ്വസിക്കുന്നത് ഫിലിപ്പ് രാജകുമാരന്‍ മിശിഹായാണെന്നാണ്.

തങ്ങളുടെ പൂര്‍വികരില്‍ ഒരാളുടെ ആത്മാവില്‍ നിന്ന് പിറവി കൊണ്ടതാണ് എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവെന്നും അയാള്‍ ഗോത്രസമൂഹത്തിന്റെ കാവല്‍ ദൈവമാണെന്നും അവര്‍ വിശ്വസിക്കുന്നു. തങ്ങളുടെ മിശിഹായ്ക്ക് രോഗം മൂര്‍ച്ഛിച്ചുവെന്ന് വന്നുവാട്ടു സാംസ്‌കാരിക കേന്ദ്രത്തിലെ ഷാന്‍ പാസ്‌കല്‍ വാഹെ അവരെ അറിയിച്ചിരുന്നു. അന്ന് മുതല്‍ ശോകമായ ദ്വീപ് വിയോഗ വാര്‍ത്ത അറിയുമ്പോള്‍ എങ്ങനെ തരണം ചെയ്യുമെന്ന ആശങ്കയുണ്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1980 ല്‍ വനുവാടു ദ്വീപസമൂഹത്തിന് സ്വാതന്ത്ര്യം കിട്ടും മുമ്പ് തന്നെ പൊതുകെട്ടിടങ്ങളില്‍ ഫിലിപ്പ് രാജകുമാരന്റെ ഛായാചിത്രങ്ങള്‍ തൂക്കിയിരുന്നു. കോമണ്‍ വെല്‍ത്ത് ടൂറിന്റെ ഭാഗമായി 1974 -ല്‍ രാജകുമാരനും കുടുംബവും വനുവാടു സന്ദര്‍ശിച്ചിരുന്നു. അതോെട വിശ്വാസം ശക്തമായി.

ഗോത്രവര്‍ഗ്ഗത്തിലെ ഒരു പ്രധാനിയും പോരാളിയുമായിരുന്ന മരിച്ചുപോയ നൈവ എന്നയാള്‍ ഫിലിപ്പ് രാജകുമാരനെ ആദ്യം കണ്ടതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ‘അദ്ദേഹം തന്റെ വെളുത്ത യൂണിഫോമില്‍ കപ്പലിന്റെ മേല്‍ത്തട്ടില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അദ്ദേഹമാണ് യഥാര്‍ത്ഥ മിശിഹായെന്ന് അപ്പോഴെനിക്ക് തോന്നി.”

പിന്നീട് അവര്‍ കൊട്ടാരവുമായി കത്തിടപാടുകള്‍ നടത്തുകയും അവരുടെ പരമ്പരാഗതമായ സമ്മാനങ്ങള്‍ രാജകുമാരന് അയച്ചുകൊടുക്കുകയുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ദ്വീപുവാസികളുടെ അഭ്യര്‍ത്ഥനപ്രകാരം അദ്ദേഹം അതുമായി പോസ് ചെയ്യുന്ന ചിത്രമെടുത്ത് അവര്‍ക്ക് അയച്ചുകൊടുക്കും.

ദ്വീപുവാസികളെ സംബന്ധിച്ച് ഫിലിപ് രാജകുമാരന്‍ ദൈവികതയുള്ള മനുഷ്യനാണ്. ദൈവത്തിന്റെ പുനര്‍ജന്മം. ”അവര്‍ യേശുവില്‍ നിന്നുള്ള ഒരു അടയാളത്തിനായി 2,000 വര്‍ഷമായി കാത്തിരിക്കുന്നു. എന്നാല്‍, ഞങ്ങളുടെ ഫിലിപ്പ് ഞങ്ങള്‍ക്ക് ഫോട്ടോകള്‍ അയയ്ക്കുന്നു. ഒരുദിവസം അവന്‍ ഞങ്ങളുടെ അടുത്തേക്ക് തന്നെ വരും” എന്നായിരുന്നു ദ്വീപുകാര്‍ പറഞ്ഞിരുന്നത്.

ശരിയായ രീതിയില്‍ ആചാരങ്ങള്‍ അനുഷ്ഠിച്ചാല്‍ ഒരുസ്വര്‍ഗ്ഗീയ സ്ഥലത്ത് നിന്ന് സമ്പത്ത് എത്തുമെന്നായിരുന്നു ദ്വീപ് നിവാസികളുടെ വിശ്വാസം. യൂറോപിലോ അമേരിക്കയിലോ നിന്ന് വരുന്ന ചരക്കുകള്‍ ഇങ്ങനെ സ്വര്‍ഗ്ഗീയ സമ്പത്തായി അവര്‍ കണക്കാക്കുന്നു. തങ്ങളുടെ ഏതോ പൂര്‍വിക ദൈവം പടിഞ്ഞാറേക്ക് സഞ്ചരിച്ചുവെന്നും ഒരിക്കല്‍ മടങ്ങി വരുമെന്നും അവര്‍ വിശ്വസിച്ചു.

പടിഞ്ഞാറ് മരണമടഞ്ഞവരുടെ ഭൂമിയായാണ് ദ്വീപുവാസികള്‍ കണ്ടത്. തങ്ങളുടെ ദൈവമായ ഫിലിപ്പ് രാജകുമാരനും എന്നെങ്കിലും മടങ്ങി വരുമെന്ന് ടനയിലെ യാഹ്നാനെന്‍ ഗ്രാമവാസികള്‍ വിശ്വസിച്ചിരിക്കാം.

വനുവാടു ദ്വീപ് നിവാസികളുടെ വിശ്വാസപ്രകാരം ഫിലിപ്പ് രാജകുമാരന്‍ ഇംഗ്ലീഷുകാരനല്ല, തങ്ങളുടെ ദ്വീപില്‍ നിന്നുള്ളയാളാണെന്ന് നരവംശശാസ്ത്രജ്ഞനായ കിര്‍ക്ക് ഹഫ്മാന്‍ പറയുന്നു. ചിലപ്പോഴൊക്കെ അവര്‍ അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കും, എന്നാല്‍ അവര്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിയുന്നില്ല.

ഫിലിപ്പ് രാജകുമാരന്റെ വിയോഗ വാര്‍ത്തയോടെ ഇനി അദ്ദേഹം ദ്വീപിലേക്ക് മടങ്ങില്ല എന്നവര്‍ മനസ്സിലാക്കും. എന്നാല്‍, അദ്ദേഹത്തിന്റെ ആത്മാവ് ദ്വീപിലേക്ക് മടങ്ങും എന്നാവും അവര്‍ വിശ്വസിക്കുക.

 

 

Tags :