പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ ഗവര്‍ണറില്ല
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികമായി സ്വീകരിക്കുന്നവരുടെ പട്ടികയില്‍നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കി.തിങ്കളാഴ്ച വൈകീട്ടെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ഞായറാഴ്ച കൊച്ചിയിലെത്തിയിരുന്നു. പട്ടികയിലില്ലാത്തതിനാല്‍ അദ്ദേഹം തിങ്കളാഴ്ച രാവിലെ മടങ്ങും. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി. രാജീവ് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും. സാധാരണ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയില്‍ ഗവര്‍ണറെ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍, പ്രധാനമന്ത്രിയുടേത് രാഷ്ട്രീയസ്വഭാവമുള്ള പരിപാടിയായതിനാലാണ് സ്വീകരണപ്പട്ടികയില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കിയതെന്നാണ് വിശദീകരണം. തിങ്കളാഴ്ച വൈകീട്ടെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ഞായറാഴ്ച കൊച്ചിയിലെത്തിയിരുന്നു. പട്ടികയിലില്ലാത്തതിനാല്‍ അദ്ദേഹം തിങ്കളാഴ്ച രാവിലെ മടങ്ങും. സംസ്ഥാന […]