play-sharp-fill
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം ; മോദി അഹമ്മദാബാദിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം ; മോദി അഹമ്മദാബാദിലേക്ക്

സ്വന്തം ലേഖകൻ

ദില്ലി: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് ഗുജറാത്ത് അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ പ്രവേശിപ്പിച്ചത്. ഹീരാബെൻ മോദിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു.

100 വയസുള്ള ഹീരാബെന്നിന്‍റെ   ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലാക്കിയത്. അമ്മയെ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി ഉടനെ അഹമ്മാദാബാദിലേക്ക് തിരിക്കും എന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുള്ള പ്രധാനമന്ത്രി, അടുത്തിടെ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഗുജറാത്തിലെത്തിയപ്പോൾ അമ്മയെ സന്ദർശിച്ചിരുന്നു. അമ്മയുമായി പ്രധാനമന്ത്രി സംസാരിക്കുന്നതിന്റെയും ചായ കുടിക്കുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ജൂണിൽ അമ്മയുടെ 99-ാം ജന്മദിനവേളയിലും പ്രധാനമന്ത്രി എത്തിയിരുന്നു. കർണാടകയിലെ മൈസൂരിലുണ്ടായ വാഹനാപകടത്തിൽ പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദിക്കും മറ്റു കുടുംബാംഗങ്ങൾക്കും പരുക്കേറ്റതിന് തൊട്ടുപിന്നാലെയാണ് ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത വരുന്നത്.