പാലക്കാട് ദുരഭിമാനക്കൊല; കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്റെ വീട്ടില്‍ നിന്നും കൊലപാതകത്തിനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

സ്വന്തം ലേഖകന്‍ പാലക്കാട്: തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില്‍ അറസ്റ്റിലായ പ്രഭുകുമാര്‍, സുരേഷ് എന്നിവരെ സംഭവസ്ഥലത്തും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ സുരേഷിന്റെ വീട്ടില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന ദിവസം അനീഷും സഹോദരനും ഹരിതയുടെ അമ്മാവന്‍ സുരേഷും തമ്മില്‍ കണ്ടിരുന്നു. ഇതിനിടയില്‍ ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ഭാര്യയെ സുരേഷ് വീട്ടില്‍ കൊണ്ടുപോയി വിട്ടു. ശേഷം, ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറിനെയും കൂട്ടിയാണ് സുരേഷ് എത്തിയത്. ആയുധങ്ങളും കരുതിയിരുന്നു. പിന്നീട് പ്രതികള്‍ […]

തൊണ്ണൂറ് ദിവസമേ താലി കാണൂ എന്നാ അവൻ പറഞ്ഞത് , അത് നടത്തി ; ഹരിതയുടെ അച്ഛനും അമ്മാവനും പലതവണ ഭീഷണിപ്പെടുത്തിയെന്ന് അനീഷിന്റെ അച്ഛൻ ആറുമുഖൻ

സ്വന്തം ലേഖകൻ പാലക്കാട്: ദുരഭിമാനത്തിന്റെ ഇരയായ അനീഷിന്റെ ഭാര്യ ഹരിതയെ അച്ഛനും അമ്മാവനും പല തവണ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അനീഷിന്റെ അച്ഛൻ ആറുമുഖൻ. ഹരിതയുടൈ അച്ഛൻ പ്രഭുകുമാർ ഫോണിലൂടെയും, അമ്മാവൻ സരേഷ് വീട്ടിൽ നേരിട്ടെത്തിയും മൂന്നു നാല് തവണ ഭീഷണിപ്പെടുത്തിയെന്നും ആറുമുഖൻ പറഞ്ഞു. ഇളയ കുട്ടിക്ക് ഓൺലൈനായി പഠിക്കാൻ വാങ്ങിക്കൊടുത്ത ഫോൺ സരേഷ് എടുത്തുകൊണ്ടപോയി. സ്ഥിരമായി മദ്യപിച്ചാണ് സരേഷ് എത്തിയിരുന്നത്. എന്നാൽ ഇതിനെതിരെ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും ആറുമുഖൻ വ്യക്തമാക്കി. ”എനിക്ക് എട്ട് മക്കളാ. മൂത്തവനാ ഇവൻ. കുട്ടിയുടെ അമ്മാവൻ ഇടയ്ക്കിടയ്ക്ക് ഇവിടെ വരുമായിരുന്നു.ഭീഷണിപ്പെടുത്തിയിട്ട് […]