മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, പൊൻകുന്നം എന്നിവിടങ്ങളിൽ 2000 രൂപയുടെ വ്യാജ നോട്ട് നൽകി വയോധികരെ പറ്റിച്ച പ്രതി പിടിയിൽ ; പിടിയിലായത് കങ്ങഴ സ്വദേശി
സ്വന്തം ലേഖകൻ കോട്ടയം : കോട്ടയത്ത് 2000 രൂപയുടെ വ്യാജ നോട്ട് നൽകി വയോധികരെ പറ്റിച്ച പ്രതി പിടിയിൽ.കങ്ങഴ മുണ്ടത്താനം സ്വദേശിയായ ബിജി തോമസ് (42) ആണ്കാഞ്ഞിരപ്പളളിയിൽ പിടിയിലായി.മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, പൊൻകുന്നം എന്നിവിടങ്ങളിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. നെടുംകുന്നം – നൂറോമ്മാവ് റോഡിൽ കന്നാലിപ്പടിയിൽ കട നടത്തുന്ന തെക്കേക്കര പൂണാറ്റ് കുഞ്ഞുകുട്ടന്റെ 4000 രൂപയാണ് ബൈക്കിലെത്തിയ യുവാവ് കബളിപ്പിച്ച് തട്ടിയെടുത്തത്. 2000 രൂപയുടെ രണ്ട് വ്യാജ നോട്ടാണു നൽകിയത്. ചൊവ്വാഴ്ചയാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് 900 രൂപയുടെ സാധനങ്ങൾ വാങ്ങി. തുടർന്ന് 2000 […]