മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, പൊൻകുന്നം എന്നിവിടങ്ങളിൽ 2000 രൂപയുടെ വ്യാജ നോട്ട് നൽകി വയോധികരെ പറ്റിച്ച പ്രതി പിടിയിൽ ; പിടിയിലായത് കങ്ങഴ സ്വദേശി
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയത്ത് 2000 രൂപയുടെ വ്യാജ നോട്ട് നൽകി വയോധികരെ പറ്റിച്ച പ്രതി പിടിയിൽ.കങ്ങഴ മുണ്ടത്താനം സ്വദേശിയായ ബിജി തോമസ് (42) ആണ്കാഞ്ഞിരപ്പളളിയിൽ പിടിയിലായി.മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, പൊൻകുന്നം എന്നിവിടങ്ങളിലാണ് പ്രതി തട്ടിപ്പ് നടത്തിയത്.
നെടുംകുന്നം – നൂറോമ്മാവ് റോഡിൽ കന്നാലിപ്പടിയിൽ കട നടത്തുന്ന തെക്കേക്കര പൂണാറ്റ് കുഞ്ഞുകുട്ടന്റെ 4000 രൂപയാണ് ബൈക്കിലെത്തിയ യുവാവ് കബളിപ്പിച്ച് തട്ടിയെടുത്തത്. 2000 രൂപയുടെ രണ്ട് വ്യാജ നോട്ടാണു നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ചയാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് 900 രൂപയുടെ സാധനങ്ങൾ വാങ്ങി. തുടർന്ന് 2000 രൂപയുടെ വ്യാജ നോട്ട് നൽകി.1100 രൂപ ബാലൻസ് വാങ്ങി. കടയിലെ പണപ്പെട്ടിയിൽ 500 ന്റെ നോട്ടുകൾ കണ്ടതോടെ ഇയാൾ 2000 രൂപയുടെ ചില്ലറ ആവശ്യപ്പെട്ടു. മറ്റൊരു വ്യാജ നോട്ട് നൽകി 500 രൂപയുടെ 4 നോട്ടുകളായി ചില്ലറയും വാങ്ങി യുവാവ് സ്ഥലം വിട്ടു.
കുഞ്ഞുകുട്ടൻ തട്ടിപ്പ് തിരിച്ചറിഞ്ഞില്ല. പിന്നീട് കടയിലെത്തിയ ലോട്ടറി കച്ചവടക്കാരൻ നാല് 500 രൂപ നൽകി കുഞ്ഞുകുട്ടനിൽ നിന്നു 2000 രൂപ വാങ്ങി. ഇതുമായി നൂറോമ്മാവിലെ റേഷൻ കടയിൽ എത്തിയപ്പോഴാണ് കറൻസി വ്യാജമെന്നു തിരിച്ചറിഞ്ഞത്. ലോട്ടറി വിൽപനക്കാരൻ കുഞ്ഞുകുട്ടന്റെ കടയിലെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് ബൈക്കിലെത്തിയ യുവാവ് 2000 രൂപയുടെ നോട്ടുകൾ നൽകി തട്ടിപ്പ് നടത്തുകയായിരുന്നു എന്നു തിരിച്ചറിഞ്ഞത്.
കുഞ്ഞുകുട്ടൻ കറുകച്ചാൽ പൊലീസിൽ പരാതി നൽകി. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയതോടെയാണ് പ്രതിയെ പിടി കൂടിയത്.
മുണ്ടക്കയം, മൂന്നു സെന്റു കോളനി നിവാസി 93 കാരി ദേവയാനിയെ കബളിപ്പിച്ചതും ഇയാളാണന്ന് സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞി ദിവസം ദേവയാനിയുടെ കൈയിൽ നിന്നും 100 ലോട്ടറി വാങ്ങി വ്യാജ നോട്ടു നൽകി ഇയാൾ കബളിപ്പിച്ചിരുന്നു.
തൊട്ടടുത്ത
ദിവസങ്ങളിലാണ് മറ്റിടങ്ങളിൽ തട്ടിപ്പു നടത്തിയത്. കറുകച്ചാൽ, കാഞ്ഞിരപ്പള്ളി, പൊൻകുന്നം പൊലീസ് കേസെടുത്തിരുന്നു.