play-sharp-fill

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു ; പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തൃശൂര്‍: കുന്നംകുളത്ത്‌ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ്‌ മരിച്ചു. തെക്കേപ്പുറം ചിറ്റഞ്ഞൂർ വീട്ടിൽ ബാബുവിന്‍റെ മകൻ അരുൺ(18)ആണ്‌ മരിച്ചത്. ഇന്നലെ വൈകിട്ട്‌ ആറ് മണിയോടെയായിരുന്നു സംഭവം.ഫുട്ബോൾ കളിക്കുന്നതിനിടെയാണ് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊഴിയൂർ സ്കൂളിലെ പ്ലസ്‌ ടു വിദ്യാർത്ഥിയായിരുന്നു.

കാൽവഴുതി പുഴയില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; അപകടം വീട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ; ഒപ്പമുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

സ്വന്തം ലേഖകൻ ഇടുക്കി: പുഴയില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. എറണാകുളം നെട്ടൂർ സ്വദേശി അമിത്ത് മാത്യു (17) ആണ് മരിച്ചത്. വീട്ടുകാര്‍ക്കൊപ്പം മങ്കുളം വല്യപാറക്കുടിയിൽ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി കയത്തില്‍ വീണായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ അമിതിനെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയാണ് അമിത് വീട്ടുകാർക്കൊപ്പം മൂന്നാറിലെത്തിയത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.അരൂര്‍ മേഴ്‌സി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അമിത്.