സുരക്ഷാപ്രശ്‌നത്തെ തുടർന്ന് മുപ്പത് മൊബൈൽ ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ ; നീക്കം ചെയ്തവയിൽ ബ്യൂട്ടി ഫിൽട്ടർ ക്യാമറാ ആപ്ലിക്കേഷനുകളും
സ്വന്തം ലേഖകൻ കൊച്ചി : സുരക്ഷാ പ്രശ്‌നത്തെ മുൻനിർത്തി പ്ലേ സ്റ്റോറിൽ നിന്നും മുപ്പത് ആപ്ലിക്കേഷനുകൾ ഗൂഗിൾ നീക്കം ചെയ്തു. ബ്യൂട്ടി ഫിൽട്ടർ ആപ്ലിക്കേഷനുകൾ ഉൾപ്പെടെ മുപ്പത് മൊബൈൽ ആപ്ലിക്കേഷനുകളാണ് പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്തത്. സൈബർ സെക്യൂരിറ്റി സ്ഥാപനമായ വൈറ്റ് ഓപ്‌സ് റിസർച്ചിന്റെ പഠന പ്രകാരം ഇത്തരം ആപ്ലിക്കേഷനുകളിൽ അനാവശ്യമായ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുകയും അവയിൽ ക്ലിക്ക് ചെയ്യാതെ തന്നെ മറ്റ് വെബ്‌സൈറ്റുകളിലേക്ക് പോവുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ഗൂഗിളിന്റെ നടപടി. യൊറിക്കോ ക്യാമറ, സൊലു ക്യാമറ, ലൈറ്റ് ബ്യൂട്ടി […]