play-sharp-fill

മുട്ട കഴിക്കുന്നവർ സൂക്ഷിക്കുക…! മുട്ടയ്ക്കുള്ളിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്ന് പരാതി

സ്വന്തം ലേഖകൻ കൊച്ചി : മുട്ട കഴിയ്ക്കുന്നവർ സൂക്ഷിക്കുക.കളമശേരിയിൽ മുട്ടയ്ക്കുള്ളിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി പരാതി. നോർത്ത് കളമശേരി സ്വദേശി വിൻസെന്റ് വാങ്ങിയ മുട്ടയിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. കളമശേരിയിലെ ഒരു കടയിൽ നിന്നാണ് വിൻസെന്റ് മുട്ട വാങ്ങിയത്. പാകം ചെയ്യുന്നതിനിടയിലാണ് മുട്ടയിൽ പ്ലാസ്റ്റിക്കിന്റെ അംശം ശ്രദ്ധയിൽപെട്ടത്. മുട്ടയുടെ തൊണ്ടിനോട് ചേർന്ന പാടയിലായിരുന്നു പ്ലാസ്റ്റിക് കോട്ടിങ്ങ്. ഇത് ശ്രദ്ധയിപ്പെട്ടതോടെ വീട്ടുകാർ വിവരം നഗരസഭാ അധികൃതരെ അറിയിച്ചു. ഉടൻ തന്നെ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം വീട്ടിലെത്തി മുട്ടയുടെ സാമ്പിളുകൾ ശേഖരിച്ചു. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകൾ […]

ബിരിയാണി വിളമ്പാൻ വാഴയില, പായസം മൺപാത്രത്തിൽ ; പ്ലാസ്റ്റിക് നിരോധനത്തിന് മുൻപ് തന്നെ മകന്റെ വിവാഹം പ്രകൃതി സൗഹൃദമാക്കി അച്ഛൻ

  സ്വന്തം ലേഖകൻ മലപ്പുറം : ബിരിയാണി വിളമ്പാൻ വാഴയില, പായസം മൺപാത്രത്തിൽ , പ്ലാസ്റ്റിക് നിരോധനത്തിന് മുൻപ് തന്നെ പ്രകൃതി സൗഹൃദ കല്യാണമൊരുക്കി മാതൃകയാകുകയാണ് മലപ്പുറം കൽപകഞ്ചേരിയിലെ മുജീബ് തൃത്താല എന്ന പരിസ്ഥിതി പ്രവർത്തകൻ. മകൻ സജ്ജാദ് അലിയുടെ മംഗല്യ വേദിയാണ് മുജീബ് 100 ശതമാനം പ്രകൃതി സൗഹൃദമാക്കിയത്. ബിരിയാണി വിളമ്പാൻ വാഴയില, പായസം മൺപാത്രത്തിൽ, കുടിവെള്ളത്തിന് സ്റ്റീൽ ഗ്ലാസ്, ടിഷ്യൂ പേപ്പർ ശേഖരിക്കാൻ ഓലമെടഞ്ഞുണ്ടാക്കിയ കൂട. ഭക്ഷണം കഴിച്ചിറങ്ങുന്ന ഓരോരുത്തർക്കും പച്ചക്കറി വിത്തുകൾ നിറച്ച രണ്ട് തുണി സഞ്ചികളും സമ്മാനമായി നൽകി. […]

ഇന്ന് അർദ്ധരാത്രി മുതൽ പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിടിവീഴും ; പിഴ പതിനായിരം മുതൽ അമ്പതിനായിരം വരെ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിടിവീഴും. സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതലാണ് പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തുന്നത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും ഉത്തരവ് ബാധകമാണ്. പ്ലാസ്റ്റിക്കിന്റെ നിർമ്മാണവും വിൽപ്പനയും മാത്രമല്ല, സൂക്ഷിക്കലും നിരോധിക്കാനാണ് തീരുമാനം. ഏതുകനത്തിലുള്ള പ്ലാസ്റ്റിക് ബാഗായാലും നിരോധനം ബാധകമാണ്. എന്നാൽ, ബ്രാന്റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങൾക്കും വെള്ളവും മദ്യവും വിൽക്കുന്ന കുപ്പികൾക്കും പാൽ കവറിനും നിരോധനം ബാധകമല്ല. മുൻകൂട്ടി അളന്നുവെച്ചിരിക്കുന്ന ധാന്യങ്ങൾ, ധാന്യപ്പൊടികൾ, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന പാക്കറ്റുകൾ […]

പ്ലാസ്റ്റിക് നിരോധനം : ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ ; നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി

  സ്വന്തം ലേഖിക കൊച്ചി: ജനുവരി ഒന്ന് മുതൽ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം ജില്ലയിൽ കർശ്ശനമായി നടപ്പിലാക്കുമെന്ന് അറിയിച്ച് ജില്ലാ കളക്ടർ എസ്. സുഹാസ്. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രിതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഇന്ന് നടന്ന യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഒന്നാം തീയതി മുതൽ തദ്ദേശ സ്ഥാപനങ്ങൾ പ്ലാസ്റ്റിക് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തി നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; ജനുവരി ഒന്ന് മുതൽ […]

പ്ലാസ്റ്റിക് നിരോധനം : ബ്രാൻഡഡിനും , പാക്ക് ചെയ്ത വസ്തുക്കൾക്കും ഇളവ് ; തീരുമാനവുമായി സർക്കാർ

  സ്വന്തം ലേഖിക തിരുവനന്തപുരം: കടകളിൽ സാധനങ്ങൾ മുൻകൂട്ടി അളന്നുവെക്കുന്ന പ്ലാസ്റ്റിക് കവറുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ധാന്യങ്ങൾ, പയർ വർഗങ്ങൾ, പഞ്ചസാര, ധാന്യപ്പൊടികൾ, മുറിച്ച മത്സ്യ-മാംസാദികൾ എന്നിവ അളന്ന് പാക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്കാണ് ഇളവ്. ബ്രാൻഡഡ് വസ്തുക്കളെയും പൂർണമായും നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കയറ്റുമതിക്കായി നിർമിച്ച പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ പരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, ഉപകരണങ്ങൾ, കമ്പോസ്റ്റബൾ പ്ലാസ്റ്റിക്കിൽ നിർമിച്ചവ എന്നിവക്കും ഇളവ് നൽകി സർക്കാർ ഉത്തരവിറക്കി. വിൽപന കേന്ദ്രങ്ങളിൽ പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യാൻ […]