play-sharp-fill

മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കി,വാഹനങ്ങൾ തടഞ്ഞു..! മാറിപ്പോകാൻ നിർദ്ദേശം ; പ്രകോപിതനായ യുവാവ് കോൺക്രീറ്റ് കട്ട കൊണ്ട് പിങ്ക് പൊലീസിന്‍റെ വാഹനം അടിച്ചു തകർത്തു; അറസ്റ്റ്

സ്വന്തം ലേഖകൻ പുനലൂർ: പിങ്ക് പൊലീസിന്‍റെ വാഹനം അടിച്ചു തകർത്ത പ്രതി പിടിയിൽ. വാഴവിള സ്വദേശി ഹരിലാലിനെയാണ് പൊലീസ് പിടികൂടിയത്.കൊല്ലം പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തുവെച്ചാണ് ഇയാള്‍ പൊലീസിന്‍റെ കാർ അടിച്ച് തകർത്തത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ യാണ് സംഭവം.മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയും വാഹനങ്ങൾ തടയുകയും ചെയ്ത ഹരിലാലിനോട് സ്ഥലത്ത് നിന്നും മാറി പോകാൻ പിങ്ക് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയത്. റോഡരികിൽ കിടന്ന കോൺക്രീറ്റ് കട്ട ഉപയോഗിച്ച് പിങ്ക് പോലീസിന്റെ കാറിൻറെ പിന്നിലെ ചില്ല് ഇടിച്ചു […]

ഞാൻ സംസാരിച്ചത് എന്റെ സുഹൃത്തിനോടാണ്, അതിന് ഭീഷണിപ്പെടുത്തി അശ്ലീലം പറഞ്ഞ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു.നടപടിയെടുക്കണം സർ ; സദാചാരക്കാർക്കും പിങ്ക് പൊലീസിനുമെതിരെ പരാതിയുമായി വിദ്യാർത്ഥി

സ്വന്തം ലേഖകൻ പത്തനംതിട്ട: ഞാൻ സംസാരിച്ചത് എന്റെ സുഹൃത്തിനോടാണ്. അതിനാണ് ഭീഷണിപ്പെടുത്തി അശ്ലീലം പറഞ്ഞ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. സദാചാരക്കാർക്കെതിരെ പരാതിയുമായി വിദ്യാർത്ഥി. സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ ട്രിപ്പ് പോകാൻ കാത്തു കിടന്ന ബസിന്റെ പിന്നിലെ സീറ്റിൽ ഒരുമിച്ചിരുന്ന് സംസാരിച്ചതിന്റെ പേരിൽ ബസ് ജീവനക്കാരും പിങ്ക് പൊലീസും ചേർന്ന് സദാചാര പൊലീസ് കളിക്കുകയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീഡിയോയിൽ ഉൾപ്പെട്ടിരിക്കുന്ന ആൺകുട്ടിയുടെ പരാതി പ്രകാരമാണ് പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ കേസ് […]