മിസ്റ്റർ പിണറായി വിജയൻ, ഞങ്ങൾക്ക് ഞങ്ങളോട് തന്നെ പുച്ഛം തോന്നുന്നു : സമൂഹ മാധ്യമങ്ങളിൽ വൈറലായി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്.സുദീപിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ കാലത്തെ സാമ്പത്തിക ദുരിതത്തെ മറി കടക്കാൻ കേരള സർക്കാർ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജിന സംസ്ഥാനത്തിന് അകത്തും പുറത്തും അഭിനന്ദന പ്രവാഹം ഉയരുകയാണ്. ഇതിനിടെയിലാണ് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്. സുദീപ് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സർക്കാർ ഇത്രയേറെ നടപടികളെടുക്കുമ്പോൾ ശമ്പളം വാങ്ങി പോക്കറ്റിലിട്ട് മറ്റുള്ളവരെ കുറിച്ച് ഓർക്കാതെ പോകുന്ന തന്നെ പോലുള്ള സർക്കാർ ജീവനക്കാരുടെ തലകുനിഞ്ഞുപോയെന്നാണ് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ് സുദീപ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഞങ്ങൾക്കു […]

വെടിയുണ്ട വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളത്തിന് തുടക്കം ; തോക്കുകൾ കാണാതായിട്ടില്ല, വെടിയുണ്ടകൾ കാണാതായതിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട് : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തിൽ വിവാദങ്ങൾക്കിടയിൽ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. എസ്.എ.പി കാമ്പിൽ നിന്നും തോക്കുകൾ കാണാതായിട്ടില്ലെന്നും എന്നാൽ വെടിയുണ്ട കാണാതായതിൽ അന്വേഷണം നടക്കുന്നുണ്ട്. കുറ്റാരോപിതർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. വെടിയുണ്ട കാണാതായതിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഡമ്മി കാട്രിഡ്ജ് ഉൾപ്പെടുത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്. ഉത്തരവാദി 2013 മുതൽ 15 വരെയുള്ള ഉദ്യോഗസ്ഥനാണ്. സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം സി. എ.ജി റിപ്പോർട്ട് ചോർന്ന സംഭവം ഗൗരവതരമാണ്. സഭയിൽവെക്കുന്നതിന് മുൻപ് പുറത്തുവന്നത് […]

സർക്കാരും ഉണ്ട വിഴുങ്ങിയോ…? വിവാദങ്ങൾക്കിടെ ബെഹ്‌റയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: റൈഫിളുകളും വെടിയുണ്ടകളും കാണാതായി എന്ന സി.എ.ജി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ബെഹ്‌റ കൂടിക്കാഴ്ച നടത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ബെഹ്‌റ മുഖ്യമന്ത്രിയെ കാണാനെത്തിയത്. എഡിജിപി മനോജ് ഏബ്രഹാമും ഒപ്പമുണ്ടായിരുന്നു. അതേസമയം, വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.എ.ജി റിപ്പോർട്ടിൽ നടപടി സ്വീകരിക്കുമെന്ന് നിയമസഭയിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഡി.ജി.പിയെ മാറ്റണമെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ നേതാവിന്റെ കത്ത് തന്റെ കൈയ്യിൽ കിട്ടിയിട്ടില്ലെന്നും പിണറായി […]

കേരള പൊലീസിലെ ഉണ്ട വിവാദം ; ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്നും പുറത്താക്കണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള പൊലീസിലെ ഉണ്ട വിവാദത്തെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വീണ്ടും രമേശ് ചെന്നിത്തല രംഗത്ത്. സിഎജിയുടെ കണ്ടെത്തലുകളിൽ അന്വേഷണം വേണം. സാമ്പത്തിക ക്രമക്കേടിനെപ്പറ്റി സിബിഐ അന്വേഷണം വേണം. റൈഫിളുകൾ നഷ്ടപ്പെട്ട സംഭവം എൻഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നൽകി. കേരളാ പൊലീസിന്റെ ആയുധശേഖരത്തിൽ നിന്ന് വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായ സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരില്ലെന്ന് ചെന്നിത്തല ബുധനാഴ്ച […]

മാധ്യമപ്രവർത്തക്കെതിരായ കേസ് അവസാനിപ്പിക്കണം ; ചോദ്യം ചോദിച്ചതിന് കേസെടുക്കാൻ കഴിയില്ല : പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചോദ്യം ചോദിച്ചതിന് കേസെടുക്കാൻ കഴിയില്ല.മാധ്യമപ്രവർത്തകർക്കെതിരായ കേസ് അവസാനിപ്പിക്കണം.കേസെടുക്കാൻ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ പൊലീസിൽ സമ്മർദം ചെലുത്തിയിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്റെ പരാതിയിൽ കേസെടുത്ത സംഭവത്തിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.അടിയന്തര പ്രമേയത്തിന് അനുമതി തേടി എം. വിൻസെൻറ് നടത്തിയ പ്രസംഗത്തിലാണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത്.മുൻ ഡി.ജി.പി ടി.പി. സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കഴിഞ്ഞ ദിവസമാണ് കൻറോൺമെൻറ് പൊലീസ് കേസെടുത്തത്. ജനുവരി പതിനാറിന് തിരുവനന്തപുരം പ്രസ്‌ക്ലബിൽ വാർത്തസമ്മേള നത്തിനിടെ തന്നെ […]

ഗവർണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് പിണറായി മമതാ ബാനർജിയെ കണ്ട് പഠിക്കണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണറെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പിണറായി വിജയൻ മമതാ ബാനർജിയെ കണ്ട് പഠിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയ പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് തള്ളിയതിനെതിരെയും രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. ഗവർണറും സർക്കാറും തമ്മിൽ ഒത്തുകളിക്കുകയാണെന്നും ഇത് അംഗീകരിക്കാൻ ആകില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ചട്ടപ്രകാരം അല്ലെന്ന് പറഞ്ഞാണ് കാര്യോപദേശക സമിതി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം […]

അന്ധമായ ബിജെപി വിരോധം പരത്തി മുസ്ലീങ്ങളെ കൂടെ നിർത്താൻ ചരടുവലിക്കുകയാണ് പിണറായിയും രമേശ് ചെന്നിത്തലയും : വി.മുരളീധരൻ

സ്വന്തം ലേഖകൻ കോഴിക്കോട്: മനുഷ്യ ശൃംഖല സംഘടിപ്പിച്ച എൽഎഡിഎഫിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്ത്. കഴിഞ്ഞ 20 വർഷമായി ഇടതു മുന്നണിക്ക് പല പേരിൽ ഇറക്കുന്ന ഒരു സ്ഥിരം സമരമ്പറുണ്ടെന്നും സൗകര്യം പോലെ അവർ അതിനെ ശൃംഖല, ചങ്ങല, മതിൽ, സംഗമം എന്നൊക്കെയങ്ങ് മലയാളത്തിലും സംസ്‌കൃതത്തിലുമൊക്കെ വിളിക്കുമെന്നുമാണ് വി. മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജനുവരിയിൽ വനിതാമതിൽ പണിത് വിശ്വാസികളെ പറ്റിച്ച് രായ്ക്കു രാമാനം രണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റിയ വിരുതൻമാരെ മലയാളിക്ക് അങ്ങനെ മറക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിക്കുന്നു. […]

മൈതാന പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും പിണറായി വിജയൻ തന്റേടം കാണിക്കണം : കെ.മുരളീധരൻ

സ്വന്തം ലേഖകൻ കോഴിക്കോട്: മൈതാന പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും പിണറായി വിജയൻ തന്റേടം കാണിക്കണം. സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ രംഗത്ത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഭിന്നത നിലനിൽക്കെ മുഖ്യമന്ത്രിയെ വിമർശിച്ചും വെല്ലുവിളിച്ചുമാണ് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി രംഗത്ത് എത്തിയിരിക്കുന്നത്. ഗവർണറെ വിമർശിക്കാൻ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണമെന്ന് മുരളീധരൻ പറഞ്ഞു. കോൺഗ്രസ് പറയുന്നതുപോലെ അല്ലെങ്കിലും ബിജെപി എംഎൽഎ ഒ.രാജഗോപാൽ ഗവർണറുടെ നിലപാടിനെ എതിർത്തതുപോലെയെങ്കിലും പിണറായി വിമർശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൈതാന പ്രസംഗം മാത്രം പോര എന്നും പ്രവൃത്തിയിലും […]

പെറ്റിക്കേസുകൾ പിടിക്കാതിരുന്നാൽ പൊലീസിന് ഇനി ശകാരമില്ല ; പ്രതിഛായ മാറ്റാനൊരുങ്ങി ആഭ്യന്തര വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: പ്രതിഛായ മാറ്റാനൊരുങ്ങി ആഭ്യന്തര വകുപ്പ്. സംസ്ഥാനത്തെ മറ്റ് സർക്കാർ വകുപ്പുകളിൽ നടക്കുന്നതുപോലുള്ള അവലോകന യോഗം ഇനി പോലീസ് സ്റ്റേഷനിലും. എല്ലാ മാസവും നടക്കുന്ന ക്രൈം മിറ്റിംഗിനു പുറമെയാണിത്. മാസത്തിന്റെ ഒടുവിലത്തെ ആഴ്ചയിൽ എസ്എച്ച്ഒമാരാണ് യോഗം വിളിച്ചു ചേർക്കേണ്ടത്. അവലോകന യോഗത്തിന്റെ റിപ്പോർട്ട് അതതു മാസം പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് അയയ്ക്കണം. അതാത് മാസത്തെ പൊലീസ് സ്റ്റേഷനുകളിലെ അവലോകന യോഗത്തിനുശേഷം ഡിജിപിയുടെ വീഡിയോ കോൺഫറൻസിംഗും എല്ലാ മാസവും ഇനിയുണ്ടാകും. അവലോകനം ചെയ്യേണ്ട വിഷയങ്ങളെ സംബന്ധിച്ച സർക്കുലർ കഴിഞ്ഞ ദിവസം ഡിജിപി സംസ്ഥാനത്തെ […]

പിണറായി വിജയൻ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ : സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സൂട്ട് ഹർജി നൽകിയതിനെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : പിണറായി വിജയൻ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ. സംസ്ഥാന സർക്കാർ പൗരത്വ നിയമ ദേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകിയതിനെതിരെ രൂക്ഷ വിമർശവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ.സുരേന്ദ്രന്റെ വിമർശനം. ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്നാണ് സുരേന്ദ്രൻ പരിഹസിച്ചത്. കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. […]