play-sharp-fill

ലൗ ജിഹാദ് സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയാക്കി ജോസ് കെ മാണി; ശബരിമല വിഷയത്തില്‍ മാപ്പ് പറഞ്ഞ് കടകംപള്ളി; കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടോയെന്ന് അറിയില്ലെന്നും ജോസ് കെ മാണിയോട് ചോദിക്കൂവെന്നും പിണറായി വിജയന്‍; മാപ്പ് പറയാന്‍ പാര്‍ട്ടി ആരെയും നിയോഗിച്ചിട്ടില്ലെന്ന് എംഎം മണി; തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശ്വാസ സമൂഹം ഇടതിന് എതിരാകുമോ?; മുന്നണിയില്‍ കരടായി ജോസും കൂട്ടരും

സ്വന്തം ലേഖകന്‍ കൊച്ചി : ലൗ ജിഹാദ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കെ സി ബി സി രംഗത്ത്. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്ക് സഭ എതിരല്ല. എന്നാല്‍ ഇത് ദുരുപയോഗം ചെയ്ത് മതചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് സഭ എതിര്‍ക്കുന്നതെന്ന് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. പെണ്‍കുട്ടിയുടെ അമ്മ കാല് പിടിച്ച് കരയുന്ന രംഗങ്ങള്‍ ആരുടെയും മനസില്‍നിന്ന് പോയിട്ടില്ല. ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാകാം. ലൗ ജിഹാദില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. അത് […]

കേന്ദ്രം നൽകുന്ന ഭക്ഷ്യ ധാന്യങ്ങൾ സ്വന്തം പടം വച്ച കിറ്റിലാക്കി വിതരണം ചെയ്യാൻ നല്ല തൊലിക്കട്ടി വേണം ; മറ്റ് സംസ്ഥാനങ്ങൾക്ക് പിണറായി സർക്കാരിന്റെ തൊലിക്കട്ടിയില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ

സ്വന്തം ലേഖകൻ കോഴിക്കോട് : കോവിഡ് മഹാമാരിയ്ക്കിടയിൽ കേന്ദ്ര സർക്കാർ നൽകിയ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തിട്ട് ഞങ്ങളാണ് ഇതെല്ലാം നൽകിയതെന്ന് പറയാൻ നല്ല തൊലിക്കട്ടി വേണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ലോക്ക് ഡൗൺ കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന വഴി 5,87,791 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് കേരളത്തിലെ 1.5 കോടി ഗുണഭോക്താക്കൾക്ക് കേന്ദ്രം നൽകിയത്. 36 ലക്ഷം ഗുണഭോക്താക്കൾക്ക് വേണ്ടി 27,956 മെട്രിക്ടൺ പയർ വർഗങ്ങളും പ്രത്യേകം നൽകിയതെന്നും മുരളീധരൻ വ്യക്തമാക്കി കോഴിക്കോട് സൗത്ത് മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം […]

തെരഞ്ഞെടുപ്പിന് മുൻപ് രണ്ട് മാസത്തെ ക്ഷേമ പെൻഷനുകൾ നൽകും ; വോട്ട് പിടിക്കാൻ പെൻഷനും ശമ്പളവും നൽകാൻ മാത്രം കടമെടുക്കുന്നത് 4000 കോടി ; ഈ മാസം മാത്രം കടമെടുത്തത് 8000 കോടി ; വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം നടന്നടുക്കുമ്പോൾ താളം തെറ്റുന്നത് സർക്കാരിന്റെ വികസന പദ്ധതികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷനും പരിഷ്‌കരിച്ച ശമ്പശളവും നൽകാനാണ് സർക്കാർ തീരുമാനം. ഇതിന് വേണ്ടി മാത്രം 4,000 കോടി രൂപ കൂടി കടമെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഭരണ തുടർച്ചയ്ക്ക് വേണ്ടിയുള്ള കടമെടുപ്പാണ് ഇത്. അതുകൊണ്ട് തന്നെ ഇനി അധികാരത്തിൽ വരുന്ന സർക്കാരിന്റെ ഏക ജോലി കടം തിരിച്ചടയ്ക്കൽ മാത്രമാകും. ഈ മാസം മാത്രം കടമെടുത്തിരിക്കുന്നത് എണ്ണായിരം കോടിയാണ്. വോട്ടു ലക്ഷ്യമിട്ട് ഈ മാസത്തെയും അടുത്ത മാസത്തെയും ക്ഷേമ പെൻഷൻ അടുത്ത മാസം 5 നു മുൻപ് ഒരുമിച്ചു […]

ഉള്ള വോട്ടുകൾ പോലും ചേർക്കാൻ മെനക്കെടാത്ത കോൺഗ്രസുകാരാണ് കള്ള വോട്ടുകൾ ചേർക്കാൻ നടക്കുന്നത് : മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമ സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പ്പട്ടികയില്‍ കള്ളവോട്ടുകള്‍ ചേര്‍ത്തത് യുഡിഎഫുകാരാണെന്ന മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.ഒര്‍ജിനല്‍ വോട്ടുകള്‍ പോലും പട്ടികയില്‍ ചേര്‍ക്കാത്തവരാണ് കള്ളവോട്ട് ചേര്‍ക്കാന്‍ മെനക്കെടുന്നത് എന്നായിരുന്നു ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് മറുപടി നൽകിയിരിക്കുന്നത് . വോട്ടര്‍പ്പട്ടികയില്‍ കള്ളവോട്ട് ചേര്‍ത്തത് പ്രതിപക്ഷ നേതാവിന്‍റെ പാര്‍ട്ടിക്കാരാണെന്ന് മുഖ്യമന്ത്രി പറയുന്നത് കേട്ടു. നാട്ടിലുള്ളവരുടെ ഒര്‍ജിനല്‍ വോട്ടുകള്‍ പട്ടികയില്‍ ചേര്‍ക്കാന്‍ പറഞ്ഞിട്ട് ഞങ്ങളുടെ മണ്ഡലം കമ്മിറ്റിക്കാരും ബൂത്ത് കമ്മിറ്റിക്കാരും അത് ചെയ്യുന്നില്ല. പിന്നെയാണ് കള്ളവോട്ട് ചേര്‍ക്കാന്‍ അവര്‍ മെനക്കെടുന്നത്’ എന്നായിരുന്നു […]

പിണറായിയുടെ 58സെന്റ് സ്ഥലത്തിനും ഇരുനില വീടിനും ചേര്‍ത്ത് 8.7 ലക്ഷം രൂപയുടെ മൂല്യം; കെഎം ഷാജിയുടെ വീടിന് മൂന്ന് കോടി വില നിശ്ചയിച്ച വിജിലന്‍സിനും ഇഡിയ്ക്കും ഇതില്‍ സംശയമൊന്നുമില്ലേ?; മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തോട് പ്രതികരിച്ച് ഡീന്‍ കുര്യാക്കോസ്

സ്വന്തം ലേഖകന്‍ കോഴിക്കോട്: പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തോട് പ്രതികരിച്ച് ഡീന്‍ കുര്യക്കോസ് എംപി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. പിണറായിയുടെ 58 സെന്റ് സ്ഥലവും ഇരുനില വീടും കൂടി 8.7 ലക്ഷം രൂപ വിലവെച്ചതിനെ ചൂണ്ടിക്കാട്ടിയാണ് ഡീന്‍ കുര്യക്കോസിന്റെ പോസ്റ്റ്. ‘കെ.എം ഷാജിയുടെ വീടിന് മുന്ന് കോടി വില നിശ്ചയിച്ച വിജിലന്‍സിനും ഇ.ഡിക്കും പിണറായിലെ 58 സെന്റ് സ്ഥലവും ഒരു ഇരുനില വീടും 8.7 ലക്ഷം രൂപക്ക്. സംശയം ഒന്നുമില്ലല്ലോ ആര്‍ക്കും ‘ -എന്നാണ് ഡീന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പിണറായിയില്‍ […]

ധർമ്മടത്തെ യു.ഡി.എഫ് സസ്‌പെൻസ് ഇന്ന് അവസാനിക്കും..! അവസാന നിമിഷത്തിൽ പിണറായിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കാൻ യു.ഡി.എഫ് നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ധർമ്മടത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി ആരെന്ന സസ്‌പെൻസ് ഇന്ന് അവസാനിക്കും. അവസാന നിമിഷത്തിലും പിണറായിക്കെതിരെ കരുത്താനായെ എതിരാളിയെ മത്സരിപ്പിക്കാനുള്ള നീക്കമാണ് യു.ഡി.എഫിന്റെ അണിയറയിൽ പുരോഗമിക്കുന്നത്. നേമത്തെപ്പോലെ ധർമ്മടത്തും ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധർമ്മടത്ത് കെ സുധാകരൻ മത്സരിക്കണം എന്ന ചർച്ച ഉയർന്നുവന്നത്. ഇതുമായി ബന്ധപ്പെട്ട് സുധാകരനുമായി എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചിരുന്നു. എന്നാൽ അന്തിമ തീരുമാനം ഇതുവരെ ആയില്ല. അതേസമയം സ്ഥാനാർത്ഥിയാകാൻ ആരെയും […]

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പിണറായി വിജയനെതിരെ മത്സരിക്കും; ധര്‍മ്മടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി; ഉചിതമായ തീരുമാനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്വന്തം ലേഖകന്‍ ധര്‍മ്മടം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. തങ്ങളുടെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്കു പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ കിട്ടുന്ന അവസരമാണിതെന്നും സമരസമിതിയുമായി ആലോചിച്ചാണ് തീരുമാനമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. തെരുവില്‍ സ്വന്തം മക്കള്‍ക്ക് വേണ്ടി തലമുണ്ഡനംചെയ്ത് ഇരിക്കേണ്ട അവസ്ഥ വരുത്തിയ ഡിവൈഎസ്പി സോജനും എസ്ഐ ചാക്കോയും ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ സര്‍വീസിലുണ്ടാവാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു. വാളയാറിലെ അമ്മയുടേത് ഉചിതമായ തീരുമാനമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

ചുവടുപിഴയ്ക്കാതെ പ്രചരണം മുന്നോട്ട് കൊണ്ടുപോകാൻ ഉറച്ച് സി.പി.എം : തിരുവനന്തപുരം പിടിക്കാനുള്ള ചരിത്ര ദൗത്യം കോടിയേരിക്ക് ; അധികാരം ലഭിച്ചാൽ സിപിഎമ്മിന്റെ തക്കോൽ സ്ഥാനത്ത് കോടിയേരി : ഭരണത്തുടർച്ച ഉറപ്പാക്കാൻ യെച്ചൂരിയടക്കമുള്ള ദേശീയ നേതാക്കൾ കേരളത്തിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിറഞ്ഞ് നിൽക്കുന്ന വിവാദങ്ങൾക്കിടയിൽ സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാക്കാൻ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് സി.പി.എം. ഭരണത്തുടർച്ച ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം പാർട്ടി നൽകിയിരിക്കുന്നത് കോടിയേരി ബാലകൃഷ്ണന്. സിപിഎം അധികാരത്തിൽ എത്തിയാൽ പാർട്ടിയുടെ തലപ്പത്തേക്ക് കോടിയേരി തിരിച്ചെത്തും. ഭരണം ഉറപ്പിക്കാനുള്ള ചുമതല പിണറായി വിജയൻ ഏൽപ്പിക്കുന്നത് കോടിയേരിയെയാണ്. പ്രത്യേകിച്ച് തിരുവനന്തപുരം പിടിക്കാനുള്ള ചരിത്ര ദൗത്യം. തലസ്ഥാനത്ത് കൂടുതൽ സീറ്റ് കിട്ടിയാൽ അധികാരം കിട്ടുന്നതാണ് കേരളത്തിന്റെ ചരിത്രം. ഇത് മുൻനിർത്തിയാണ് കോടിയേരിയ്ക്ക് പ്രചാരണ ചുമതല നൽകിയിരിക്കുന്നത്. പ്രചാരണം നടത്താനുള്ള ‘ആക്ഷൻ പ്ലാൻ’ സിപിഎം. […]

ബിഷപ്പ് കെ.പി യോഹന്നാനെതിരെ നടപടികളുമായി ആദായനികുതി വകുപ്പ് : ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളെല്ലാം മരവിപ്പിക്കും;ആദ്യം പിടിച്ചെടുത്തത് ശബരിമല വിമാനത്താവള പദ്ധതിയിൽ ഉൾപ്പെട്ട ചെറുവള്ളി എസ്റ്റേറ്റ് : താറാവ് കർഷകർ സുവിശേഷം വിറ്റ് ഉണ്ടാക്കിയ ശതകോടികൾ സർക്കാർ കണ്ടുകെട്ടുന്നു.

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിഷപ്പ് കെ.പി. യോഹന്നാനെതിരായ കള്ളപ്പണ കേസിൽ നടപടികളുമായി ആദായനികുതി വകുപ്പ്. ബിലീവേഴ്‌സ് ചർച്ചിന്റെ ഉമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ്  കണ്ടുകെട്ടി.അഞ്ഞൂറുകോടി രൂപയുടെ ഫെമാ കേസാണ് ഇതിന് കാരണം.. ശബരിമല വിമാനത്താവള പദ്ധതി പ്രദേശം കൂടി ഉൾപ്പെട്ട 2000 ഏക്കർ ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടെടുത്തിരിക്കുന്നത്. ശബരിമല വിമാനത്താവളത്തിനായി പ്രാഥമിക പഠനം നടത്താൻ ഒരു കോടിയോളം രൂപ നൽകി അമേരിക്കൻ കമ്പനിയായ ലൂയി ബെർഗറിന് കരാർ നൽകിയത് മാത്രം ബാക്കിയായേക്കും. ബിലീവേഴ്‌സ് ചർച്ചിൽ വലിയ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് […]

എനിക്ക് ജീവനുള്ള കാലം അദ്ദേഹത്തിന് മാത്രമേ ഞാന്‍ വോട്ട് ചെയ്യുകയുള്ളൂ ; പിണറായിയെ കുറ്റം പറയുന്നവന്റെ ചെള്ളയ്ക്ക് ഞാന്‍ അടിക്കും : സമൂഹമാധ്യമങ്ങളില്‍ വൈറലായി 86കാരിയുടെ വാക്കുകള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ ഭരണം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പിണറായി സര്‍ക്കാരിന്റെ ഭരണത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളിലടക്കം സജീവമാകുന്നത്. ഇതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തെയും പ്രശംസിച്ചുകൊണ്ടുള്ള 86കാരിയായ വൃദ്ധയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിമാറിയിരിക്കുന്നത്. എല്‍ഡിഎഫ് പുളിങ്ങോം പേജിലൂടെയാണ് 86കാരിയുടെ വീഡിയോ പ്രചരിക്കുന്നത്. ഇടതുമുന്നണി ഭരണത്തില്‍ കൃത്യമായി പെന്‍ഷന്‍, വറുതിയില്ലാതെ ആവശ്യത്തിന് ഭക്ഷണം എന്നിവ ലഭിക്കുന്നുണ്ടെന്നുമാണ് വൃദ്ധ പറയുന്നത്. ഇത്രയും നാളത്തെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ഭരണമാണ് പിണറായി […]