സർക്കാരിനെ വെട്ടിലാക്കി കെ.എസ്.എഫ്. ഇ വിജിലൻസ് റെയ്ഡ് ; മുഖ്യമന്ത്രി അറിയാതെ പരിശോധന നടക്കില്ലെന്ന് സി.പി.എം നേതാക്കൾ : പോർക്കളത്തിൽ ഒറ്റപ്പെട്ട് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാന സസർക്കാരിന് കീഴിലുള്ള ഏറ്റവും വിശ്വാസ്യതയേറിയ സാമ്പത്തികസ്ഥാപനമാണ് കെ.എസ്.എഫ്.ഇ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ തന്നെ സ്ഥാപനത്തിൽ വിജിലൻസ് നടത്തിയ പരിശോധന തീർത്തും അപ്രതീക്ഷിതമായിരുന്നു. സ്വർണ്ണക്കടത്തിൽ ചുടങ്ങി വിവിധ കേന്ദ്ര ഏജൻസികൾ സർക്കാരിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുമ്പോഴാണ് സർക്കാരിനെ വെട്ടിലാക്കി വിജിലൻസിന്റെ പുതിയ പരിശോധന. കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ് സി.പി.എം ചർച്ചചെയ്യുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. കെ.എസ്.എഫ്.ഇയിൽ വിജിലൻസ് നടത്തിയ പരിശോധനയ്ക്ക് പിന്നിൽ പിണറായി വിജയനാണെന്നാണ് സിപിഎമ്മിനുള്ളിൽ തന്നെയുള്ള പരക്കെയുള്ള ആരോപണം. […]