മുഖക്കുരു നിസ്സാരക്കാരനല്ല…! ‘വെറും’ മുഖക്കുരു എന്ന് കരുതുന്നവ ചിലപ്പോൾ ചര്‍മരോഗങ്ങളാകാം; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

സ്വന്തം ലേഖകൻ മുഖക്കുരു സൗന്ദര്യപ്രശ്നം മാത്രമല്ല. അത് ചിലരിൽ വിഷാദം, അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് മുതലായ മാനസിക വിഷമതകൾക്കും കാരണമാകാറുണ്ട്. സാധാരണമായി മുഖക്കുരു കൗമാര പ്രായത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയും ഏകദേശം 25 വയസ്സ് ആകുമ്പോൾ നിലയ്ക്കുകയും ചെയ്യും. എന്നാൽ ചിലരിൽ ചെറുപ്രായത്തിൽ തുടങ്ങുകയും മറ്റുചിലരിൽ മുപ്പതുകൾക്ക് ശേഷവും തുടരാറുമുണ്ട്. എന്താണ് മുഖക്കുരു ? മനുഷ്യശരീരത്തിൽ ഏറ്റവുമാദ്യം പ്രവർത്തിച്ചുതുടങ്ങുന്ന ഗ്രന്ഥിയാണ് സെബേഷ്യസ് ഗ്രന്ഥികൾ (Sebaceous Glands). ഇവ എണ്ണമയമാർന്ന സീബം (Sebum) എന്ന സ്രവം ഉത്പാദിപ്പിക്കുന്നു. ഈ സ്രവം രോമകൂപങ്ങൾ വഴി തൊലിപ്പുറത്തെത്തുകയും ചർമത്തിന് മെഴുക്കുമയം […]