സാമൂഹിക സുരക്ഷാപെന്‍ഷന്‍: വരുമാനം കൂടിയവരെ ഒഴിവാക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: വര്‍ഷം ഒരുലക്ഷം രൂപയിലേറെ കുടുംബവരുമാനമുള്ളവരെ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍നിന്ന് കര്‍ശനമായി ഒഴിവാക്കാന്‍ ധനവകുപ്പ്. പെന്‍ഷന്‍ വാങ്ങുന്നവരില്‍നിന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍മുതല്‍ വരുമാനസര്‍ട്ടിഫിക്കറ്റ് ശേഖരിക്കുന്നുണ്ട്. ഫെബ്രുവരി 28-നകം നല്‍കണം. വരുമാനം വിലയിരുത്തി പരിധിക്ക് പുറത്തുള്ളവരെ ഒഴിവാക്കും. അഞ്ചുലക്ഷം പേരെങ്കിലും ഒഴിവാകുമെന്നാണ് ധനവകുപ്പ് കരുതുന്നത്. ഇപ്പോള്‍ 50.5 ലക്ഷം പേരാണ് മാസം 1600 രൂപവീതം പെന്‍ഷന്‍ വാങ്ങുന്നത്. ഇതിനുപുറമേ, ഏഴുലക്ഷത്തില്പരംപേര്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരാണ്. അവര്‍ക്ക് വരുമാനപരിധി ബാധകമല്ല. മാസം 800 കോടി രൂപയാണ് പെന്‍ഷന് വേണ്ടിവരുന്നത്. അന്ന് […]

പെൻഷൻ ലഭിക്കുന്നവർക്ക് ആശ്വസിക്കാം ; ക്ഷേമപെൻഷൻ വിതരണം ഡിസംബർ 23 മുതൽ

  സ്വന്തം ലേഖിക തിരുവനന്തപുരം : പെൻഷൻ ലഭിക്കുന്നവർക്ക് ആശ്വാസിക്കാം. സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം ഡിസംബർ 23ന് തുടങ്ങും. കഴിഞ്ഞ രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനുമാണ് വിതരണം ചെയ്യുന്നത്. 49,76,668 പേർക്കാണ് അർഹത. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇതിനാവശ്യമായ 1127.68 കോടി ധനവകുപ്പ് ലഭ്യമാക്കി. സഹകരണ സംഘങ്ങൾവഴിയും ബാങ്ക് അക്കൗണ്ടുവഴിയുമായിരിക്കും ഉപഭോക്താക്കൾക്ക് പെൻഷൻ നൽകുക. ക്ഷേമനിധി പെൻഷൻ അതത് ബോർഡുകൾ വഴി നൽകും. സാമൂഹ്യസുരക്ഷാ പെൻഷൻ അർഹർ നിലവിലെ കണക്കിൽ 41,29,321 പേരാണ്. 3,80,314 കർഷകത്തൊഴിലാളികൾ, 21,13,205 വയോധികർ, 3,38,338 ഭിന്നശേഷിക്കാർ, 76,848 […]