play-sharp-fill

എന്‍സിപിയിലെ ഏകാധിപതിയായി പി.സി ചാക്കോ; കോണ്‍ഗ്രസിലെ അസംതൃപ്തരുടെ കൂട്ടായ്മയായി കേരളത്തിലെ എന്‍സിപി; ഇടത് മുഖം നഷ്ടമായേക്കാം എന്നും ആശങ്ക

സ്വന്തം ലേഖകന്‍ കൊച്ചി: എന്‍സിപി കേരള ഘടകത്തില്‍ ഏകാധിപതിയാകാനുള്ള പി.സി. ചാക്കോയുടെ നീക്കത്തിനെതിരെ നേതാക്കള്‍. രണ്ട് മാസം മുമ്ബു മാത്രം പാര്‍ട്ടിയിലെത്തിയ ചാക്കോയ്ക്ക് സംസ്ഥാന അധ്യക്ഷ പദവി നല്‍കിയ ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ നടപടി എന്‍സിപിയുടെ ഇടത് മുഖം നഷ്ടപ്പെടുത്തുമെന്ന ആശങ്കയും ശക്തമാണ്. സോണിയയുടെ വിശ്വസ്തരുടെ പട്ടികയില്‍ പെട്ട ചാക്കോ പല തവണ എംപിയും സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷനും പാര്‍ട്ടി ദല്‍ഹി ഘടകത്തിന്റെ ചുതലക്കാരനുമെല്ലാമായി. കോണ്‍ഗ്രസ് ദല്‍ഹിയില്‍ തൂത്തെറിയപെട്ടതോടെയാണ് ചാക്കോയുടെ കഷ്ടകാലം ആരംഭിച്ചത്. രാഹുല്‍ഗാന്ധി നേതൃനിരയിലേക്ക് എത്തിയതോടെ ഉള്ള സ്വാധീനവും നഷ്ടപ്പെട്ടു. […]

പീതാംബരനും എകെ ശശീന്ദ്രനും എന്നും തമ്മിലടി; തോമസ് ചാണ്ടിയുടെ വിയോഗത്തോടെ എന്‍സിപി കേരളത്തില്‍ നാഥനില്ലാ കളരിയായി; ഉഴവൂര്‍ വിജയന്റെ അപ്രതീക്ഷിത മരണവും ജനപ്രിയ നേതാവിന്റെ അഭാവമുണ്ടാക്കി; ശരത് പവാറിന്റെ പ്രിയ ശിഷ്യന്‍, പി സി ചാക്കോ ഇനി എന്‍സിപി അദ്ധ്യക്ഷന്‍; എ കെ ശശീന്ദ്രനെ മന്ത്രിയാക്കിയതിന് പിന്നാലെ നേതൃനിര അഴിച്ച്പണിത് ദേശീയ നേതൃത്വം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: അടിയന്തരമായി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ പിസി ചാക്കോയോട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍. ഇടതുപക്ഷവുമായുള്ള ചര്‍ച്ചകളില്‍ ഇനി എന്‍സിപിയെ നയിക്കുക ചാക്കോയാകും. കോണ്‍ഗ്രസില്‍ നിന്ന് ചാക്കോ രാജിവച്ച ഉടന്‍ തന്നെ എന്‍.സി.പി. അദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയുടെ പേരിലാണ് പി.സി.ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചത്. ശരത് പവാര്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വിശ്വസ്ത ശിഷ്യനായിരുന്നു പിസി ചാക്കോ. ശരത് പവാര്‍ എന്‍സിപി ഉണ്ടാക്കിയപ്പോള്‍ ചാക്കോയും കോണ്‍ഗ്രസ് വിട്ടു പോകുമെന്ന് […]

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയം : ഉത്തരവാദിത്വം ഏറ്റെടുത്ത് പി.സി ചാക്കോ രാജിവെച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി ചാക്കോ രാജിവെച്ചു. ഡൽഹിയുടെ ചുമതലയിൽ നിന്നാണ് അദ്ദേഹം രാജിവെച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തോൽവിയുണ്ടായത്. 2013ൽ ഷീലാ ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോൺഗ്രസിന്റെ പതനം തുടങ്ങിയതെന്ന് പി.സി ചാക്കോ പറഞ്ഞു. ആം ആദ്മി പാർട്ടി കോൺഗ്രസിന്റെ വോട്ട് ബാങ്ക് സ്വന്തമാക്കി. അതു തിരിച്ചുപിടിക്കാനായില്ല. ഇപ്പോഴും വോട്ടുകൾ മുഴുവനും ആം ആദ്മി പാർട്ടിയുടെ കൈയിലാണെന്നും […]