കെവൈസി സസ്‌പെൻഡ് ചെയ്തു 24 മണിക്കൂറിനുള്ളിൽ അക്കൗണ്ട് ബ്ലോക്കാകും ; ഇങ്ങനൊരു മെസ്സേജ് വന്നെങ്കിൽ സൂക്ഷിക്കുക

  സ്വന്തം ലേഖകൻ ദില്ലി: ഉപഭോക്താക്കളുടെ വാലറ്റ് കാലിയാക്കുന്ന മെസേജുകളുമായി വ്യാജന്മാർ സജീവമെന്ന് പേടിഎം. കെവൈസി സസ്‌പെൻഡ് ചെയ്തുവെന്നും 24 മണിക്കൂറിനുള്ളിൽ അക്കൗണ്ട് ബ്ലോക്കാവുമെന്നുമുള്ള സന്ദേശമയക്കുന്നത് വ്യാജന്മാരാണെന്നും പേടിഎം വ്യക്തമാക്കുന്നു. അക്കൗണ്ട് ബ്ലോക്ക് ആവാതിരിക്കാൻ മെസേജിനൊപ്പമുള്ള നമ്പറുമായി ബന്ധപ്പെടാനാണ് നിരവധി ഉപഭോക്താക്കൾക്ക് സന്ദേശമെത്തിയത്. കെവൈസി പൂർത്തിയാക്കാൻ ആധാർ കാർഡ്, പാൻ കാർഡ് മുതലായ വിവരങ്ങളാണ് ഈ നമ്പറുകളിൽ ഉള്ളവർ ആശങ്കപ്പെട്ട് വിളിക്കുന്ന ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പ്. പരാതിയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളോട് ഇത്തരത്തിലുള്ള മെസേജ് കമ്പനി ആവശ്യപ്പെടുന്നില്ലെന്നും പേടിഎം വിശദമാക്കി. […]

വ്യാജ സന്ദേശങ്ങൾ അയക്കുന്നവരുടെ കെണിയിൽ വീഴരുത് ; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി പേ.ടി.എം

സ്വന്തം ലേഖകൻ മുംബൈ: വ്യാജ സന്ദേശങ്ങൾ അയക്കുന്നവരുടെ കെണിയിൽ വീഴരുതെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി പേ.ടി.എം. കഴിഞ്ഞ കുറച്ച് മാസങ്ങളായി പണം നഷ്ടപ്പെട്ടതായി പേ.ടി.എം ഉപയോക്താക്കൾ പരാതി നൽകിയിരുന്നു. പരാതിയുടെ എണ്ണം വർധിച്ചതോടെയാണ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി പേ.ടി.എം രംഗത്ത് വന്നത്. ഉപഭോക്താക്കൾ കെ.വൈ.സി ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള വ്യാജ സന്ദേശങ്ങൾ ലഭിക്കുമെന്നും ഇതിൽ വീഴരുതെന്നും പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മ പറഞ്ഞു. പേ.ടി.എം അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നോ, കെവൈസി ചെയ്യണമെന്നോ ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങളെ ദയവായി വിശ്വസിക്കരുത്. അവ വ്യാജമാണെന്നും വിജയ് ശേഖർ […]