play-sharp-fill

മാണിയുടെ കോട്ട പിടിച്ചെടുക്കാൻ പത്മരാജൻ പാലായിലേക്ക്

സ്വന്തം ലേഖിക പാലാ: കേരളം ഉറ്റുനോക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ ഒരു കൈനോക്കാൻ ഇലക്ഷൻ പത്മരാജനും രംഗത്ത്. സേലം മേലൂർഡാം സ്വദേശിയായ ഡോ. കെ.പത്മരാജൻ എന്ന ഇലക്ഷൻ പത്മരാജൻ അത്ര നിസാരക്കാരനല്ല. നരസിംഹറാവു, വാജ്‌പേയി, നരേന്ദ്രമോദി, രാഹുൽഗാന്ധി തുടങ്ങിയ പ്രമുഖർക്കെതിരെ മത്സരിച്ച് ചരിത്രം സൃഷ്ടിച്ചയാളാണ് പത്മരാജൻ. അഞ്ച് രാഷ്ടപതികൾക്കെതിരെ മത്സരിച്ചയാൾ എന്ന ചരിത്രവും ഇദ്ദേഹത്തിനുണ്ട്. ഒടുവിൽ മത്സരിച്ച വയനാട്ടിൽ രാഹുൽഗാന്ധിക്ക് എതിരെയാണ്. 1858 വോട്ടാണ് ഇദ്ദേഹം നേടിയത്. എന്നാൽ കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആദ്യമായിട്ടാണ്. ‘കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പായതുകൊണ്ടാണ് പാലായിൽ ഒരു കൈ നോക്കാൻ തീരുമാനിച്ചത് […]