play-sharp-fill

ഷാരോൺ കൊലക്കേസ്; സ്വന്തം വീടിനുമുന്നിൽ തലകുനിച്ച് മുഖംമറച്ച് ഗ്രീഷ്‌മ, തെളിവെടുപ്പ് തുടങ്ങി; ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാനെന്ന് മൊഴി

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ തെളിവെടുപ്പിനായി മുഖ്യപ്രതി ഗ്രീഷ്‌മയെ രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ചു. രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. വീടും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്. തമിഴ്‌നാട് പൊലീസും കേരള പൊലീസും ചേർന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഗ്രീഷ്‌മുടെ അച്ഛനെ പൊലീസ് സ്ഥലത്തെത്തിച്ചു. തെളിവെടുപ്പിനായി ഗ്രീഷ്‌മയെ എത്തിച്ചതറിഞ്ഞ് പ്രദേശവാസികൾ ഒന്നാകെ വീടിന് സമീപത്തായി എത്തിച്ചേർന്നിരിക്കുകയാണ്. ജ്യൂസ് ചലഞ്ച് നടത്തിയതും ഷാരോണിനെ കൊല്ലാന്‍ വേണ്ടിയായിരുന്നുവെന്ന് ഗ്രീഷ്മ മൊഴി നൽകി . ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ഗ്രീഷ്മ ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് വിവരം. എന്നാല്‍ ഏതുതരത്തിലുള്ള വിഷമാണ് ജ്യൂസില്‍ […]

കഷായത്തിന്റെ കാര്യം വീട്ടില്‍ അറിയിച്ചില്ല, ജ്യൂസ് കുടിച്ചെന്നാണ് പറഞ്ഞത്; ഷാരോണിന്റെ അവസാന ശബ്ദസന്ദേശം പുറത്ത്; ദുരൂഹതയേറുന്നു

പാറശ്ശാലയില്‍ കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മരിച്ച ഷാരോണ്‍ രാജിന്റെ അവസാന ശബ്ദസന്ദേശം പുറത്തുവന്നു. കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് ശബ്ദസന്ദേശത്തില്‍ ഷാരോണ്‍ പറയുന്നത്. ജ്യൂസ് കുടിച്ചെന്നാണ് വീട്ടില്‍ അറിയിച്ചതെന്നാണ് പെണ്‍കുട്ടിക്ക് അയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നത്. ”കഷായം കുടിച്ചെന്ന് വീട്ടില്‍ പറയാന്‍ പറ്റൂല്ലല്ലോ… ഞാന്‍ പറഞ്ഞത്… നമ്മള്‍ അന്നു കുടിച്ചില്ലേ ഒരു മാ… എക്‌സ്പിയറി ഡേറ്റ് കഴിഞ്ഞത്…ഒരു കയ്പുള്ള മാ അന്നു കുടിച്ചില്ലേ… അതേ പോലത്തെ ഒരു സാധനം കുടിച്ചെന്നാണ് പറഞ്ഞത്. അതു കുടിച്ചതു തൊട്ട് ഛര്‍ദ്ദില്‍ തുടങ്ങിയെന്നാണ് […]