video
play-sharp-fill

പന്തളം രാജകുടുംബാംഗം അന്തരിച്ചു; തിരുവാഭരണ ഘോഷയാത്രയെ രാജപ്രതിനിധി അനുഗമിക്കില്ല; വലിയകോയിക്കൽ ക്ഷേത്രം അടച്ചു

പന്തളം : തിരുവാഭരണ ഘോഷയാത്രയെ രാജപ്രതിനിധി അനുഗമിക്കില്ല. കൊട്ടാരത്തിലെ മുതിർന്ന കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്നാണ് രാജ പ്രതിനിധിക്ക് ഘോഷയാത്രയെ അനുഗമിക്കാൻ സാധിക്കാത്തത്. പന്തളം കൈപ്പുഴ കൊട്ടാരത്തിലെ രോഹിണിനാൾ രുഗ്മിണി തമ്പുരാട്ടിയാണ് അന്തരിച്ചത്. പന്തളം വലിയകോയിക്കൽ ക്ഷേത്രം അടച്ചു അതേസമയം പന്തളത്ത് നിന്നും തിരുഭാഭരണ ഘോഷയാത്ര പുറപ്പെട്ടു. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ താവളമടിക്കും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര […]

വ്രതശുദ്ധിയുടെ നാളുകളിൽ ശരണ മന്ത്രങ്ങളാൽ മുഖരിതമാകാനൊരുങ്ങി അയ്യപ്പൻറെ ജന്മനാടായ പന്തളം;ശബരിമല തീർഥാടകർക്ക് പുറമെ അയ്യപ്പൻ ജനിച്ച കൊട്ടാരവും അണിഞ്ഞിരുന്ന ആഭരണങ്ങളും, ജീവിച്ച ദേശവും ഒക്കെ കാണാനും നിരവധി പേരാണ് മതമൈത്രിക്ക് പേരുകേട്ട പന്തളത്തേക്ക് എത്തുക.

വൃശ്ചികം ഒന്ന് പിറക്കുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് എത്തുന്ന തീർഥാടകരെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് അയ്യപ്പന്റെ ജന്മനാടായ പന്തളം. ശബരിമല തീർഥാടകർക്ക് പുറമെ അയ്യപ്പൻ ജനിച്ച കൊട്ടാരവും അണിഞ്ഞിരുന്ന ആഭരണങ്ങളും, ജീവിച്ച ദേശവും ഒക്കെ കാണാനും നിരവധി പേരാണ് മതമൈത്രിക്ക് പേരുകേട്ട പന്തളത്തേക്ക് എത്തുക. ഓരോ മണ്ഡല മകര വിളക്ക് തീർഥാടന കാലവും പന്തളത്തുകാർക്ക് ആതിഥേയ കാലം കൂടിയാണ്. ലോകത്തിന്റെ പലഭാഗത്ത് നിന്ന് എത്തുന്നവരെല്ലാം പന്തളത്തുകാരുടെ അതിഥികളാണ്. അയ്യപ്പന്റെ ജന്മദേശവും, കെട്ടാരവും ഒക്കെ കാണാനും നിരവധി പേരാണ് പന്തളത്തേക്ക് എത്തുക. പന്തളത്തെ കൈപ്പുഴ […]

തിരിച്ച് വന്ന പരേതന്‍ പുനര്‍ജന്മം ആഘോഷിക്കുന്നത് ജയിലില്‍; ‘പരേതനായ’ സാബു മോഷണക്കേസില്‍ പ്രതി; സാബുവിന് പകരം സംസ്‌കരിച്ച മൃതദേഹം ആരുടേതെന്ന് കണ്ടുപിടിക്കാന്‍ നെട്ടോട്ടമോടി പൊലീസ്; പന്തളത്തെ പരേതന്റെ തിരിച്ച് വരവ് പുലിവാലുപിടിക്കുന്നു

സ്വന്തം ലേഖകന്‍ പന്തളം: ആളുമാറി മൃതദേഹം സംസ്‌കരിച്ച സംഭവത്തില്‍ നാടകീയത ഏറുന്നു. മരിച്ചത് കുടശനാട് പൂഴിക്കാട് വിളയില്‍ കിഴക്കതില്‍ വി.കെ.സാബു (35)വാണെന്ന് കരുതിയാണ് മൃതദേഹം കുടശനാട് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ പള്ളിയുടെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചത്. സംഭവം വാര്‍ത്തയായിരുന്നു. എന്നാല്‍ ജീവനോടെ തിരികെ വന്ന പരേതന് പുനര്‍ജന്മം ജയിലില്‍ ആഘോഷിക്കേണ്ട ഗതികേടാണ് ഇപ്പോള്‍. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് 42,000 രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞ കേസില്‍ പൊലീസ് തിരയുകയായിരുന്നു സാബുവിനെ. സാബു നാട്ടില്‍ എത്തിയ ഉടന്‍ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. […]

തിരുവാഭരണ ഘോഷയാത്ര: രാജ പ്രതിനിധി എന്‍. ശങ്കര്‍ വര്‍മ്മയ്ക്ക് തിരുനക്കരയില്‍ സ്വീകരണം

സ്വന്തം ലേഖകന്‍ കോട്ടയം: ചരിത്ര പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്രയ്ക്കു നേതൃത്വം നല്‍കാന്‍ പന്തളം വലിയ തമ്പുരാന്‍ രേവതി നാള്‍ പി.രാമവര്‍മ്മ രാജയുടെ പ്രതിനിധിയായി പന്തളം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ മൂലംനാള്‍ ശ്രീ. എന്‍. ശങ്കര്‍ വര്‍മ്മയെ നിശ്ചയിച്ചു. പന്തളം കൊട്ടാരം നിര്‍വാഹക സംഘം ഭരണ സമിതിയാണ് പേര് ശുപാര്‍ശ ചെയ്തത്. ക്ഷത്രിയ ക്ഷേമസഭ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മധ്യമേഖല സെക്രട്ടറിയുമാണ് ശങ്കര്‍. സഭയുടെ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തില്‍ 2021 ജനുവരി 3നു ഞായറാഴ്ച 2.30നു തിരുനക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഹാളില്‍ എന്‍. ശങ്കറിന് […]