play-sharp-fill

പാലക്കാട് ദുരഭിമാനക്കൊല; കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്റെ വീട്ടില്‍ നിന്നും കൊലപാതകത്തിനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

സ്വന്തം ലേഖകന്‍ പാലക്കാട്: തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില്‍ അറസ്റ്റിലായ പ്രഭുകുമാര്‍, സുരേഷ് എന്നിവരെ സംഭവസ്ഥലത്തും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ സുരേഷിന്റെ വീട്ടില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന ദിവസം അനീഷും സഹോദരനും ഹരിതയുടെ അമ്മാവന്‍ സുരേഷും തമ്മില്‍ കണ്ടിരുന്നു. ഇതിനിടയില്‍ ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ഭാര്യയെ സുരേഷ് വീട്ടില്‍ കൊണ്ടുപോയി വിട്ടു. ശേഷം, ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറിനെയും കൂട്ടിയാണ് സുരേഷ് എത്തിയത്. ആയുധങ്ങളും കരുതിയിരുന്നു. പിന്നീട് പ്രതികള്‍ […]

പാലക്കാട് ദുരഭിമാനക്കൊല; ഇന്ന് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും; ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും പോലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന ആരോപണവുമായി കുടുംബം; ഇലക്ഷന്‍ തിരക്കുകള്‍ കാരണമാണ് നടപടി വൈകിയതെന്ന് പോലീസ്

സ്വന്തം ലേഖകന്‍ പാലക്കാട്: തേങ്കുറിശ്ശിയില്‍ നടന്ന ദുരഭിമാനക്കൊലയില്‍ ഇന്ന് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നീ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കേസിന്റെ പുരോഗതി അനുസരിച്ച് ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങളും ഇവരുടെ മേല്‍ ചുമത്തും. അനീഷിന്റെ കുടുംബം പോലീസിനെതിരെ ആരോപണം ഉന്നയിച്ചതിനാല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറി. ഉച്ചയ്ക്ക് മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് തീരുമാനം. അനീഷിനെ കൊന്നവര്‍ക്ക്് ഏറ്റവും കടുത്ത ശിക്ഷ നല്‍കണമെന്ന് ഭാര്യ ഹരിത […]