‘ഒരു കനേഡിയൻ ഡയറി’യുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറക്കി

തേർഡ് ഐ ബ്യൂറോ കൊച്ചി: നവാഗത സംവിധായികയും മഹാകവി പി.കുഞ്ഞിരാമൻ നായരുടെ കൊച്ചുമകളുമായ സീമ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഒരു കനേഡിയൻ ഡയറിയുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറക്കി.പ്രമുഖ നടനും സംവിധായകനുമായ രഞ്ജി പണിക്കരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ടീസർ പുറത്തിറക്കിയത്. ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കെടുത്തു. സീമ ശ്രീകുമാർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വേറിട്ട ദൃശ്യ മികവിലൂടെ പ്രണയം കലർന്ന സെമി സൈക്കോ ത്രില്ലർ മൂഡിലാണ് ഒരു കനേഡിയൻ ഡയറി ഒരുക്കിയിരിക്കുന്നത്. 80 ശതമാനത്തലേറെ കാനഡിയിൽ ചിത്രീകരിച്ച ആദ്യ […]