‘ഒരു കനേഡിയൻ ഡയറി’യുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറക്കി

തേർഡ് ഐ ബ്യൂറോ

കൊച്ചി: നവാഗത സംവിധായികയും മഹാകവി പി.കുഞ്ഞിരാമൻ നായരുടെ കൊച്ചുമകളുമായ സീമ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഒരു കനേഡിയൻ ഡയറിയുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറക്കി.പ്രമുഖ നടനും സംവിധായകനുമായ രഞ്ജി പണിക്കരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ടീസർ പുറത്തിറക്കിയത്. ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കെടുത്തു.

സീമ ശ്രീകുമാർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വേറിട്ട ദൃശ്യ മികവിലൂടെ പ്രണയം കലർന്ന സെമി സൈക്കോ ത്രില്ലർ മൂഡിലാണ് ഒരു കനേഡിയൻ ഡയറി ഒരുക്കിയിരിക്കുന്നത്. 80 ശതമാനത്തലേറെ കാനഡിയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമെന്ന ഖ്യാതയോടെ എത്തുന്ന ഒരു കനേഡിയൻ ഡയറിയിൽ പുതുമുഖങ്ങളായ പോൾ പൗലോസ്, സിംറാൻ, പൂജ സെബാസ്റ്റ്യൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

ശ്രീം പ്രൊഡക്ഷന്റെ ബാനറിൽ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. കെ.എ ലത്തീഫ് ചിട്ടപ്പെടുത്തിയ സംഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് ശിവകുമാർ വാരിക്കര ,ശ്രീതി എന്നിവർ ചേർന്നാണ് .

പുതുമുഖ അഭനേതാക്കൾക്കും ഗായകർക്കുമൊപ്പം മലയാളത്തിലെ ഹാസ്യതാരങ്ങളും പിന്നണി ഗായകന്മാരായ ഉണ്ണമേനോൻ , മധു ബാലകൃഷ്ണൻ, വെങ്കി അയ്യർ ,കിരൺ കൃഷ്ണൻ , രാഹുൽ കൃഷ്ണൻ , മീരാ കൃഷ്ണൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർകൃഷണകുമാർ പുറവൻകര ,ചീഫ് അസോസയേറ്റ് ഡയറക്ടർ ജിത്തു ശിവൻ, അസി.ഡയറക്ടർ പ്രവിഡ് എം, പശ്ചാത്തല സംഗീതം ഹരിഹരൻ എം.ബി,സൗണ്ട് എഫക്ട് ധനുഷ് നായനാർ, എഡിറ്റിങ്ങ് വിപിൻ രവി, പ്രൊഡക്ഷൻ കൺട്രോളർ സുജയ് കുമാർ.ജെ.എസ്സ്.