നിങ്ങളുടെ വൈഫൈ ഉപയോഗിച്ച് മറ്റാരെങ്കിലും ചൈൽഡ് പോണോഗ്രഫി, ചൈൽഡ് സെക്‌സ് എന്നീ വാക്കുകൾ തിരയുന്നതും കുറ്റകരം ; ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കാം നാല് കാര്യങ്ങൾ : പൊലീസിന്റെ പി ഹണ്ടിൽ കുടുങ്ങിയത് ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ നിരവധി പേർ
സ്വന്തം ലേഖകൻ കണ്ണൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്‌നചിത്രങ്ങൾ പകർത്തുന്നതിനും പ്രചരിപ്പിക്കുന്നവർക്കുമെതിരെ സൈബർ ടീമിന്റെ സഹായത്തോടെ കർശന നടപടിയെടുക്കുകയാണ് പൊലീസ്. ലൈംഗീകര പോണോഗ്രഫിയും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സഹായത്തോടെ തിങ്കളാഴ്ച പി ഹണ്ട് എന്ന പേരിൽ നടത്തിയ റെയ്ഡിൽ ഉന്നത ഉദ്യോഗസ്ഥരും ഐ.ടി വിദഗ്ദരും യുവാക്കളുമടക്കം നിരവധി പേർ പിടിയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് കർശന നടപടികൾക്ക് ഒരുങ്ങുന്നത്. കണ്ണൂരിൽ അൻപതിടങ്ങളിൽ നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ അഞ്ചുപേരാണ് അറസ്റ്റിലായത്. 27 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇവർ വിവിധ സൈറ്റുകൾ സന്ദർശിച്ചതിന്റെയും വീഡിയോ ഡൗൺലോഡ് ചെയ്തതിന്റെയും […]