‘ഓപ്പറേഷന് കമല’യ്ക്ക് നേതൃത്വം നല്കിയ വിവാദ വ്യവസായി കോണ്‍ഗ്രസിൽ; സ്വാഗതം ചെയ്ത് ഡി കെ ശിവകുമാര്‍
സ്വന്തം ലേഖകൻ ബെംഗളൂരു: 2019-ലെ കോൺഗ്രസ്-ജെഡി(എസ്) സഖ്യസർക്കാരിന്റെ തകർച്ചയിലേക്ക് നയിച്ച ‘ഓപ്പറേഷൻ കമല’യിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാളെന്ന് ആരോപിക്കപ്പെടുന്ന വ്യവസായി കോണ്‍ഗ്രസിലേക്ക്. കടലൂര്‍ ഉദയ് ഗൗഡ എന്നറിയപ്പെടുന്ന കെ എം ഉദയ് ആണ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നത്. ഗൗഡയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ പറഞ്ഞു. മാണ്ഡ്യയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രയത്നിക്കുമെന്ന് ഗൗഡ ഉറപ്പ് നല്‍കിയതായും യാതൊരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനത്തെ പ്രാദേശിക നേതാക്കള്‍ അംഗീകരിച്ചെന്നും ശിവകുമാര്‍ പറഞ്ഞു. ഓപ്പറഷന് കമലക്ക് […]