video
play-sharp-fill

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; തത്കാലം ആശുപത്രി വിടും; നാട്ടിലേക്ക് ഉടൻ മടങ്ങില്ല

സ്വന്തം ലേഖകൻ ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി.ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിക്ക് തത്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂര്‍ത്തിയാക്കാന്‍ വീണ്ടും ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്യും. ഈ സാഹചര്യത്തില്‍ തത്കാലം നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് കുടുംബം അറിയിച്ചു. ബെംഗളൂരുവില്‍ തന്നെ തുടരാനാണ് തീരുമാനം. ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സാ രീതിയാണ് ഉമ്മന്‍ചാണ്ടിയ്ക്ക് ഇപ്പോള്‍ നല്‍കി വരുന്നത്. ബെംഗളുരു എച്ച്‌സിജി ആശുപത്രിയിലെ ഡോ. യു എസ് വിശാല്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഉമ്മന്‍‌ചാണ്ടിയെ നാല് ദിവസം മുന്‍പ് […]

ഉമ്മൻചാണ്ടിയെ സന്ദർശിച്ച് വീണ ജോർജ്, മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കും, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച്‌ ചികിത്സ ലഭ്യമാക്കും എന്ന് മന്ത്രി അറിയിച്ചു. മെഡിക്കല്‍ ഐസിയുവില്‍ തുടരുന്ന ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്കായി നെഫ്രോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതി വ്യക്തമാക്കി ആശുപത്രി ഇന്ന് വിശദ മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കും. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ അസുഖത്തിനാണ് ചികിത്സ. മരുന്നുകള്‍ നല്‍കുന്നുണ്ട്. ഇന്നലത്തേതിനേക്കാള്‍ഭേദമുണ്ടെന്നും ഡോ. മഞ്ജു തമ്പി വ്യക്തമാക്കി. ന്യൂമോണിയയും പനിയും ശക്തമായതിനെ […]

ഉമ്മന്‍ ചാണ്ടിയെ ചികിത്സയ്ക്കായി ബെംഗലൂരുവിലേക്ക് മാറ്റിയേക്കും; സന്ദർശിച്ച് എകെ ആന്റണിയും എംഎം ഹസനും

സ്വന്തം ലേഖകൻ തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. ചികിത്സ നിഷേധിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടിയുടെ സഹോദരന്‍ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടു. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യം സംബന്ധിച്ചുള്ള വിവാദം കത്തിനില്‍ക്കുന്നതിനിടയിലായിരുന്നു സന്ദര്‍ശനം. താന്‍ ഇടയ്ക്കിടയ്ക്ക് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ വരാറുണ്ടെന്നായിരുന്നു സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് എകെ ആന്റണിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയുമായി രാഷ്ട്രീയ കാര്യങ്ങളാണ് […]

ചികിത്സയ്ക്കുശേഷം ഉമ്മൻ ചാണ്ടി തിരിച്ചെത്തി, ജർമ്മനിയിൽ നിന്നെത്തിയത് ഇന്ന് പുലർച്ചെ.ഉമ്മൻ ചാണ്ടി പൂർണ ആരോഗ്യവാൻ,പ്രാത്ഥനകൾക്കും അന്വേഷണങ്ങൾക്കും നന്ദി പറഞ്ഞ് കുടുംബം.

ജർമ്മനിയിലെ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംസ്ഥാനത്ത് തിരിച്ചെത്തി. പുലർച്ചെ രണ്ടുമണിയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ആരോഗ്യവാനാണെങ്കിലും കുറച്ചു നാൾ കൂടി പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. നവംബർ ആറിനായിരുന്നു വിദഗ്ദ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് തിരിച്ചത്. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലകളിലൊന്നായ ബർലിനിലെ ചാരിറ്റി ആശുപത്രിയിലായിരുന്നു ചികിത്സ. ലേസർ ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കി.മക്കളായ മറിയയ്ക്കും ചാണ്ടി ഉമ്മനും ഒപ്പം ബെന്നി ബഹ‌നാൻ എം.പിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. 312 വർഷത്തെ പ്രവർത്തന പാരമ്പര്യമുളളതാണ് ചാരിറ്റി ആശുപത്രി. 11 നോബൽ […]

‘അപ്പയുടെ ചികിത്സ ആരംഭിച്ചു; നാളെ ലേസർ സർജറിക്ക് വിധേയനാക്കും’; പിന്തുണയ്ക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ ചികിത്സ വിവരങ്ങൾ മകൻ പങ്കുവെച്ചത്.

വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലെത്തിയ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ നാളെ ലേസർ ശസ്ത്രക്രിയക്ക് വിധേയനാക്കും. അദ്ദേഹത്തിനൊപ്പം ജർമനിയിലുള്ള മകൻ ചാണ്ടി ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്. ബെര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മൻചാണ്ടിയുള്ളത്. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ലേസർ സർജറിക്ക് വിധേയനാക്കുന്നത്. ചികിത്സ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് തിരിച്ചുവരാമെന്നുള്ള പ്രതീക്ഷയിലാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: അപ്പയുടെ ചികിത്സ ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ ആരംഭിച്ചിരിക്കുകയാണ്.. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാളെ അപ്പയെ ലേസർ സർജറിക്ക് വിധേയനാക്കുകയാണ്. ചികിത്സ പൂർത്തിയാക്കി എത്രവേഗം നാട്ടിലേക്ക് […]

മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് പുറപ്പെട്ടു; ബർലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ചികിത്സ; പുലർച്ചെ 3.30ന് പുറപ്പെട്ട ഖത്തർ വഴിയുള്ള വിമാനത്തിലാണ് യാത്ര

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 3.30ന് പുറപ്പെട്ട ഖത്തർ വഴിയുള്ള വിമാനത്തിലാണ് യാത്ര. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലകളിൽ ഒന്നായ ബർലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ചികിത്സ. ബുധനാഴ്ച ഡോക്ടർമാർ പരിശോധിച്ച ശേഷം തുടർചികിത്സ തീരുമാനിക്കും. മക്കളായ മറിയയും ചാണ്ടി ഉമ്മനും ബെന്നി ബഹനാൻ എംപിയും ഉമ്മൻ ചാണ്ടിയെ അനുഗമിക്കുന്നുണ്ട്. ചികിൽസാ ചെലവ് പാർട്ടി വഹിക്കും. തൊണ്ടയിലെ അസ്വസ്ഥത മൂലം 2019ൽ ഉമ്മൻ ചാണ്ടി അമേരിക്കയിൽ ചികിൽസ തേടിയിരുന്നു.

കുഞ്ഞൂഞ്ഞ് @79;ജനമധ്യത്തിൽ ജനനായകനായ,ആൾക്കൂട്ടത്തിൽ അലിഞ്ഞുചേർന്ന,ജനങ്ങളോട് ജൈവിക ഇഴയടുപ്പം പുലർത്തുന്ന,മുൻ മുഖ്യ മന്ത്രി,കോൺഗ്രസ് നേതാവ്,സർവോപരി പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്…വിശേഷണങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഉമ്മൻ ചാണ്ടിക്കിന്ന് എഴുപത്തിയൊമ്പതാം പിറന്നാൾ…

ഉമ്മന്‍ചാണ്ടിക്കിന്ന് എഴുപത്തിയൊൻപതാം പിറന്നാള്‍. പുതുപ്പളളിയിലാണ് സാധാരണ പിറന്നാള്‍ ആഘോഷങ്ങളെങ്കിലും രോഗാവശതകള്‍ മൂലം കൊച്ചിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഈ പിറന്നാള്‍ ദിനത്തില്‍ മുന്‍ മുഖ്യമന്ത്രി. ആള്‍ക്കൂട്ടങ്ങള്‍ക്കു നടുവിലെ രാഷ്ട്രീയ ജീവിതം ഇതുപോലെ ആഘോഷമാക്കിയൊരു സമകാലികന്‍ വേറെയില്ല. തന്നെക്കാള്‍ 27 വയസിന്‍റെ ഇളപ്പമുളള രാഹുല്‍ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ ആവേശത്തോടെ നടന്ന ഉമ്മന്‍ചാണ്ടിക്ക് വയസ് എഴുപത്തിയൊമ്പതായെന്നു പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്കത് വിശ്വസിക്കാനും എളുപ്പമല്ല. പേരെടുത്തു വിളിച്ച് അടുത്തെത്താനുളള അടുപ്പവും സ്വാതന്ത്ര്യവുമാണ് ശരാശരി മലയാളിക്ക് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി പദമൊഴിഞ്ഞിട്ട് വര്‍ഷം ആറു കഴിഞ്ഞെങ്കിലും സംഘടനാ രംഗത്ത് പഴയ പ്രതാപമില്ലെങ്കിലും ജനപ്രീതിയില്‍ ഉമ്മന്‍ചാണ്ടിയെ […]

‘അസുഖമെന്തെന്ന് ഡോക്ടര്‍മാര്‍ പറയാതെ എങ്ങനെ അറിയാം?’; ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന വാര്‍ത്ത തെറ്റെന്ന് മകന്‍ ചാണ്ടി ഉമ്മൻ.ഉമ്മന്‍ ചാണ്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടത്ര ചികിത്സ നല്‍കുന്നില്ലെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്ത്. 78കാരനായ ഉമ്മന്‍ചാണ്ടി 2019 മുതല്‍ ആരോഗ്യനില മോശമാണ്. നേരത്തെ അദ്ദേഹത്തെ കൊച്ചി രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയത്. ‘ഞാനിപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ല. എന്റെ പിതാവിന്റെ അസുഖമെന്താണെന്ന് ഡോക്ടര്‍മാര്‍ പറയാതെ സമൂഹത്തിന് എങ്ങനെ അദ്ദേഹത്തിന്റെ അസുഖത്തെ കുറിച്ചറിയാന്‍ കഴിയും. ഈ ലോകത്ത് ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണ്. 2019 […]

യു.ഡി.എഫിനൊപ്പം അടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല ; കോട്ട കൊത്തളങ്ങൾ തകർന്ന് വീഴുമെന്ന് ജെയ്ക് സി.തോമസ്

സ്വന്തം ലേഖകൻ കോട്ടയം : ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മാറുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി.തോമസ്. നിയമസഭയിലും പുതുപ്പള്ളി മാറും, കോട്ട കൊത്തളങ്ങൾ തകർന്നുവീഴുക തന്നെ ചെയ്യുമെന്നും ജെയ്ക് സി.തോമസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ജെയ്ക് സി തോമസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം എല്ലാ കാലത്തും യു ഡി എഫിനൊപ്പംഅടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ അതിമോഹമെന്നു പറഞ്ഞു പുച്ഛിച്ചവർ ഒടുവിൽ ഈ ഫലം കണ്ടു ഞെട്ടി. മാറാത്തതായി ഒന്ന് മാത്രമേ ഉള്ളു. അത് മാറ്റമാണ്. നിയമസഭയിലും പുതുപ്പള്ളി മാറും. […]

മാണി സാറിനോട് എൽ.ഡി.എഫ് ചെയ്ത ക്രൂരത ജോസ് കെ.മാണി മറന്നാലും ജനങ്ങൾ മറക്കില്ല ; പുതുപ്പള്ളി എന്നും തനിക്കൊപ്പമാണെന്ന് ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം : മാണി സാറിനെ കേരളം സ്‌നേഹിച്ചിരുന്നു. കെ.എം മാണിയോട് എൽ.ഡി.എഫ് ചെയ്ത ക്രൂരത ജോസ് കെ.മാണി മറന്നാലും ജനങ്ങൾ മറക്കില്ലെന്ന് ഉമ്മൻ ചാണ്ടി. അർഹിക്കാത്ത രാജ്യസഭാ സീറ്റ് നൽകിയതിനാണോ ജോസ് പിന്നിൽ നിന്നും കുത്തിയതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർവേകൾ ഗുണം ചെയ്‌തെന്നും ഇതോടെ യുഡിഎഫ് അണികൾ ഉണർന്നെന്നും കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി വ്യക്തമാക്കി. സ്ഥാനാർഥി നിർണയം നല്ല നിലയിൽ പൂർത്തിയാക്കാൻ യുഡിഎഫിന് കഴിഞ്ഞു. ഇത്തവണ പുതുമുഖങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതന്നും ജനങ്ങളുടെ ക്ഷേമം മുന്നിൽ കണ്ടുള്ള പ്രകടന […]