നാപ്‌റ്റോളിൽ നിന്നും കാർ സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞ് യുവതിയിൽ നിന്നും തട്ടിപ്പു സംഘം തട്ടിയെടുത്തത് 1.9 ലക്ഷം രൂപ ; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ കൊല്ലം: കുരീപ്പുഴയിൽ നാപ്‌റ്റോളിൽ നിന്നും കാർ സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞ് യുവതിയിൽ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്തത് 1.9 ലക്ഷം രൂപ. സംഭവത്തിൽ ഓൺലൈൻ തട്ടിപ്പിനിരയായ സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബർസെല്ലിെന്റ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. കുരീപ്പുഴ സ്വദേശി ഡയാന ജോമിലിക്കാണ് അക്കൗണ്ടിൽനിന്ന് തുക നഷ്ടമായത്. ഫോൺവിളിച്ച് നാപ്‌റ്റോളിൽനിന്ന് കാർ സമ്മാനമായി ലഭിെച്ചന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ടാക്സ് അടയ്ക്കണമെന്ന് പറഞ്ഞ് തട്ടിപ്പുസംഘം ഇവരെ വീണ്ടും ഫോണിൽ ബന്ധപ്പെട്ടു. ഇതോടെ ഡയാന പണം അയച്ചുനൽകുകയായിരുന്നു. എന്നാൽ ഈ തുക മതിയാവില്ലെന്ന് കാണിച്ച് തട്ടിപ്പുസംഘം […]