video
play-sharp-fill

ഓണ്‍ലൈന്‍ വാതുവയ്പ്പ് ഗെയിമുകള്‍ നിയന്ത്രിക്കും’, കേന്ദ്രീകൃത നിയമം ആലോചനയിൽ; കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

സ്വന്തം ലേഖകൻ ദില്ലി:ഓണ്‍ലൈന്‍ വാതുവയ്പ്പ് ഗെയിമുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്രീകൃത നിയമം ആലോചിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.കഴിഞ്ഞ ദിവസം കേരളത്തില്‍ ഉണ്ടായ ആത്മഹത്യ അടക്കം ചൂണ്ടിക്കാട്ടിയുള്ള കെ മുരളീധരന്‍ എംപിയുടെ ചോദ്യത്തിന് ആണ് കേന്ദ്ര ഐടി മന്ത്രി പാര്‍ലമെൻ്റിൽ മറുപടി നൽകിയത്. ഗെയിമില്‍ പണം നഷ്ടപ്പെട്ടവര്‍ ആത്മഹത്യ ചെയ്യുന്നത് വളരെ ഗൗരവത്തോടെ ആണ് കേന്ദ്രം കാണുന്നത് .കേന്ദ്രീകൃത നിയമ നിര്‍മാണം സങ്കീര്‍ണമായ വിഷയമാണ്.സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും എന്നും കേന്ദ്രമന്ത്രി അറിയിച്ചു. ലോക്ക്ഡൗൺ കാലത്ത് ഓണ്‍ലൈന്‍ റമ്മി അടക്കം വലിയ വെല്ലുവിളി ഉയര്‍ത്തിയ സമയത്താണ് കേരള സര്‍ക്കാര്‍ […]

യുവാക്കൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നു ; നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ ; രണ്ടുതരം ഓൺലൈൻ ഗെയിമുകൾക്കാണ് നിയന്ത്രണം ; ഇത് സംബന്ധിച്ച നയം വൈകാതെ പ്രഖ്യാപിക്കും

ദില്ലി: ഭാഗ്യ പരീക്ഷണമൊന്നും ഇനി നടപടിയില്ല. പണമീടാക്കുന്ന എല്ലാതരം ഓൺലൈൻ ഗെയിമുകൾക്കും പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. വൈകാതെ ഇത് സംബന്ധിച്ച നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിയന്ത്രണമേർപ്പെടുത്താൻ നി‌ർദേശിച്ചതായാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് ചെയ്യുന്നത് . രണ്ട് തരം ഓൺലൈൻ ഗെയിമുകൾക്കും നിയന്ത്രണമേർപ്പെടുത്താനാണ് കേന്ദ്ര നീക്കം വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതും, ഭാഗ്യം പരീക്ഷിക്കുന്നതുമായ ഓൺലൈൻ ഗെയിമുകൾക്കാണ് നിയന്ത്രണമേർപ്പെടുത്തുക . നേരത്തെ സർക്കാർ നിയോഗിച്ച സമിതി തയാറാക്കിയ നിയമത്തിൽ സ്കില്‍ ഗെയിമുകൾക്ക് മാത്രമാണ് നിയന്ത്രണമേർപ്പെടുത്താൻ ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഒക്ടോബറിൽ ചേർന്ന […]

തോക്കും പടച്ചട്ടയും വാങ്ങാന്‍ അച്ഛന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത് ഒരുലക്ഷം രൂപ; പബ്ജിക്ക് ശേഷം വില്ലനാകുന്നത് ഫ്രീഫയര്‍; എട്ട് മണിക്കൂറിലധികം ഗെയിം കളിച്ച കുട്ടിക്കളിക്കാരുടെ നൂറിലധികം മൊബൈല്‍ ഫോണുകള്‍ പൊലീസ് ‘കസ്റ്റഡിയില്‍’; ഓര്‍ക്കുക, നിങ്ങള്‍ നിരീക്ഷണത്തിലാണ്; ഓപ്പറേഷന്‍ ഗുരുകുലം പിടിമുറുക്കുമ്പോള്‍

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: ലോക്ക്ഡൗണ്‍ കാലം ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വഴിമാറിയപ്പോള്‍ ലാപ്‌ടോപ്പും മൊബൈല്‍ഫോണും സ്വന്തമാക്കിയവരാണ് ഭൂരിഭാഗം കുട്ടികള്‍ക്കും. മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ച് ക്ലാസില്‍ കയറുന്ന കുട്ടികളുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി വാങ്ങിയ മൊബൈല്‍ ഫോണുകള്‍ രക്ഷിതാക്കള്‍ക്ക് പാരയാകുകയാണ് ഇപ്പോള്‍. യുവാക്കള്‍ക്കും കുട്ടികള്‍ക്കും പ്രിയപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പബ്ജി നിരോധിച്ചതോടെ കുട്ടികള്‍ കൂട്ടത്തോടെ ഫ്രീഫയര്‍ എന്ന വീഡിയോ ഗെയിമിലേയ്ക്ക് തിരിഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് സമയം ചിലവഴിക്കാന്‍ വീഡിയോ കളിച്ച് തുടങ്ങിയ കുട്ടികള്‍, തുടര്‍ച്ചയായ ഉപയോഗം കാരണം ഗെയിമുകള്‍ക്ക് അടിമപ്പെട്ടു. […]

ലോകം മുൾമുനയിൽ നിൽക്കുന്ന കൊറോണക്കാലത്തിൽ നേട്ടം കൊയ്ത് ഗെയിം കമ്പനികളും ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളും

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകം മുൾമുനയിൽ നിൽക്കുന്ന കൊറോണക്കാലത്തിൽ വൈറസ് ഉത്ഭവിച്ച ചൈനയിൽ നേട്ടമുണ്ടാക്കുന്നത് ഗെയിം ഡെവലപ്പിങ് കമ്പനികളും ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളും. കൊറോണയെ പേടിച്ച് ആളുകൾക്ക് വീട്ടിലിരിക്കേണ്ടി വന്ന സാഹചര്യമാണ് കമ്പനികൾക്ക് ഗുണമായി ഭവിച്ചത്. കൊറോണ ബാധിച്ചാലും ബോറടി മാറ്റാൻ വീഡിയോ ഗെയിമുകളും, ഷോർട്ട് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനുകളിലും ഓൺലൈൻ വാണിജ്യ വെബ്‌സൈറ്റുകളിലും സമയം ചിലവഴിക്കുകയാണ് ജനങ്ങൾ. ഇതോടെ ചൈനീസ് ഗെയിം ഡെവലപ്പിങ് കമ്പനികളായ ടെൻസെന്റ്, ഔർപാം, വീഡിയോ ആപ്ലിക്കേഷൻ ഡെവലപ്പർമാരായ ബിലിബി, ബൈറ്റ്ഡാൻസ് എന്നീ കമ്പനികളുടെ ഒാൈഹരിമൂല്യത്തിൽ വൻ വർധനവാണ് […]