play-sharp-fill

ലോകത്തെ ഞെട്ടിച്ച് ഇസ്രായേലിൽ കോവിഡിന്റെ അജ്ഞാത വകഭേദം; ലോകത്ത് മറ്റൊരിടത്തും പുതിയ വകഭേദം നിലവിൽ സ്ഥിരീകരിച്ചിട്ടില്ല

സ്വന്തം ലേഖകൻ ടെൽ അവീവ്: കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതായി വാർത്തകൾ പുറത്തുവരുന്നു. അജ്ഞാത വേരിയന്റിന്റെ രണ്ടു പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഈ വകഭേദം ലോകത്ത് മറ്റ് ഒരു രാജ്യത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അടുത്തിടെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് വ്യക്തികളില്‍ നടത്തിയ പിസിആര്‍ പരിശോധനയിലാണ് BA.1, BA.2 എന്നീ പേരുകളില്‍ അറിയപ്പെടുന്ന വൈറസിന്റെ ഒമൈക്രോണ്‍ പതിപ്പിന്റെ രണ്ട് ഉപ വകഭേദങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ വകഭേദം കണ്ടെത്തിയതെന്ന് ഇസ്രായേലിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ കണ്ടെത്തിയ ഈ സംയോജിത […]

കരുതിയിരിക്കുക…ഇന്ത്യയിൽ പുതിയ ഒമിക്രോൺ വകഭേഭം സ്ഥിരീകരിച്ചു

രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത് പുനെയിലാണ്. തുടർന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കർശനമാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചു. അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ വകഭേഭമാണ് BA.5.2.1.7 അഥവാ BF.7. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പുതിയ ജനിതക വകഭേദം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നലെ അറിയിച്ചിരുന്നു. എല്ലാ ജില്ലകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളിൽ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാൽ […]

അതിവേഗം വ്യാപിക്കുന്ന രണ്ട് ഒമിക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ പിടിമുറുക്കുന്നു

അതിവേഗം പടരുന്ന രണ്ട് ഒമിക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. BF.7 എന്നും BA.5.1.7 എന്നും പേര് നല്‍കിയിട്ടുള്ള രണ്ട് ഒമിക്രോണ്‍ വകഭേദങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവ അതിവേഗം പടരുന്ന രോഗാണുക്കളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയിലെ നിരവധി പ്രവിശ്യകളില്‍ ഈ രോഗാണുക്കളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയെ ആശങ്കയിലാക്കി. അടുത്ത ഞായറാഴ്ചയാണ് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ നിലവിലെ പ്രസിഡന്‍റ് ഷി ജിങ്ങ് പിങ്ങിന് കൂടുതല്‍ അധികാരം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ […]