സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യന്‍മാര്‍ക്കും ഉണ്ട് എന്ന് ഞാന്‍ കരുതുന്നു; കേരള ഹൈക്കോടതിക്ക് നന്ദി, കേസ് റദ്ദാക്കി; ‘നല്ല സമയം’ ഒ.ടി.ടിയില്‍ എത്തും; പോസ്റ്റുമായി ഒമര്‍ ലുലു

സ്വന്തം ലേഖകൻ ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന സിനിമയ്ക്കെതിരെ എക്സൈസ് എടുത്ത കേസ് റദ്ദാക്കി കേരള ഹൈക്കോടതി. ഒമർ ലുലു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ’നല്ല സമയം സിനിമക്ക് എതിരെ കോഴിക്കോട് എക്‌സൈസ് കമ്മീഷ്ണര്‍ എടുത്ത കേസ് ഇന്ന് റദ്ദാക്കി വിധി വന്നു. കേരള ഹൈക്കോടതിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇന്നത്തെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യന്‍മാര്‍ക്കും ഉണ്ട് എന്ന് ഞാന്‍ കരുതുന്നു, പ്രതിസന്ധി ഘട്ടത്തില്‍ എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി’ എന്നാണ് […]

സിനിമയ്ക്കും സംവിധായകനും നിർമ്മാതാവിനുമെതിരെ കേസ് ; ‘നല്ല സമയം’ തീയറ്ററിൽ നിന്ന് പിൻവലിക്കുന്നു; ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച്: ഒമര്‍ ലുലു

സ്വന്തം ലേഖകൻ കൊച്ചി : തൻ്റെ ഏറ്റവും പുതിയ സിനിമ ‘നല്ല സമയം’ തീയറ്ററിൽ നിന്ന് പിൻവലിക്കുന്നു എന്ന് സംവിധായകൻ ഒമർ ലുലു. ചിത്രത്തിൻ്റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിനു പിന്നാലെയാണ് നടപടി. “നല്ല സമയം’ തീയേറ്ററില്‍ നിന്ന് ഞങ്ങള്‍ പിന്‍വലിക്കുന്നു ഇനി ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച്” എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ എക്സൈസ് കോഴിക്കോട് റേഞ്ച് ആണ് അബ്കാരി, NDPS നിയമങ്ങള്‍ പ്രകാരം സിനിമയ്ക്കും സംവിധായകനും നിര്‍മ്മാതാവിനും എതിരെ കേസ് എടുത്തത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറില്‍ […]