ഉത്സവ കേരളത്തിനെ കണ്ണീരിലാക്കി വീണ്ടും നഷ്ടം; കൊമ്പൻ ഒളരിക്കര കാളിദാസൻ ചരിഞ്ഞു
സ്വന്തം ലേഖകൻ തൃശൂർ: ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസൻ ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസൻ ഞായറാഴ്ച കടവല്ലൂരിലെ കെട്ടുതറിയിലാണ് കുഴഞ്ഞുവീണത്. തിങ്കഴാഴ്ച അർധരാത്രിയോടെ ചരിഞ്ഞു.ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. രണ്ട് ദിവസമായി ആന തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന കാളിദാസനെ കഴിഞ്ഞദിവസമാണ് അഴിച്ചത് ഉത്സവ കേരളത്തിനെ കണ്ണീരിലാഴ്‌ത്തിയാണ് ഒളരിക്കര കാളിദാസൻ യാത്ര. ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു കാളിദാസൻ. വികൃതിയുണ്ടെങ്കിലും അതുപോലെ തന്നെ വലിയ ആരാധകരുമുണ്ടായിരുന്നു കാളിദാസന്. അതെ സമയം ആനക്ക് പീഡനമേറ്റിട്ടുണ്ടെന്ന ആരോപണവും ആനപ്രേമികൾക്കിടയിൽ നിന്നും ഉയർന്നിട്ടുണ്ട്.