play-sharp-fill

തിരുനക്കര 685 ആം നമ്പർ എൻ.എസ്.എസ് കരയോഗം കുടുംബ മേളയും മന്നം ജയന്തി ആഘോഷവും നടന്നു ; പരിപാടികൾ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : തിരുനക്കര 685 ആം നമ്പർ എൻ.എസ്.എസ് കരയോഗം കുടുംബ മേളയും മന്നം ജയന്തി ആഘോഷവും തിരുനക്കര കരയോഗ മന്ദിരം ഹാളിൽ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. പരിപാടികൾ മന്ത്രി മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.സി ഗണേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി രാവിലെ ഒൻപതിന് പുതുതായി വാങ്ങിയ ജനറേറ്റർ കരയോഗം പ്രസിഡന്റ് സ്വിച്ച് ഓൺ ചെയ്തു. യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എം.പി സ്കോളർഷിപ്പ് വിതരണം ചെയ്തു. ബി.ജെ.പി ജില്ലാ […]

ജാതി സംവരണം അവസാനിപ്പിക്കണം ; സമ്പന്നന്മാർ ജാതിയുടെ പേരിൽ ആനുകൂല്യം നേടുന്നു :ജി.സുകുമാരൻ നായർ

സ്വന്തം ലേഖകൻ ആലപ്പുഴ: ജാതി സംവരണം അവസാനിപ്പിക്കണം എന്നാവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ .സമ്പന്നന്മാർ ജാതിയുടെ പേരിൽ ആനുകൂല്യം നേടുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏത് ജാതിയിൽ പെട്ടവർ ആയാലും പാവപ്പെട്ടവർക്ക് സംവരണം നൽകണം.ഇപ്പോൾ 10 ശതമാനം, സാമ്പത്തിക സംവരണം 90 ശതമാനം ആകുന്ന കാലം വരും.ഇപ്പോൾ സംവരണവിരോധികൾ എന്ന് വിളിക്കുന്നവർ ഭാവിയിൽ മാറ്റി പറയുമെന്നും സുകുമാരൻ നായർ പറഞ്ഞു.

തിരുനക്കര എൻ എസ് എസ് കരയോഗത്തിലെ കരുതൽ ഫണ്ടിലെ 10 ലക്ഷം കാണാനില്ല; ഭരണ സമിതിയിൽ കൂട്ടരാജി; കരയോഗ ഭരണ സമിതിയെ പറ്റി സമുദായ അംഗങ്ങളുടെ ഇടയിൽ നിന്ന് എണ്ണമറ്റ പരാതികൾ

സ്വന്തം ലേഖകൻ കോട്ടയം : തിരുനക്കര എൻ എസ് എസ് കരയോഗത്തിലെ കരുതൽ ഫണ്ടിലെ 10 ലക്ഷം കാണാനില്ല. ഇതേ തുടർന്ന് കരയോഗ ഭരണ സമിതിയിൽ കൂട്ടരാജി സംഭവിച്ചു കഴിഞ്ഞു. ഒരു കാലത്ത് ഏറ്റവും നല്ല കരയോഗത്തിനുള്ള അംഗീകാരം ലഭിച്ച തിരുനക്കര കരയോഗത്തിലെ ഭരണസമിതിയിലാണ് ഇപ്പോൾ തമ്മിലടി രൂക്ഷമായത്. കരയോഗ കെട്ടിട നവീകരണത്തിന് ശേഷം അവതരിപ്പിച്ചെന്ന് പറയുന്ന കണക്കിനെ ചൊല്ലിയാണ് പുതിയ വിവാദം.  കെട്ടിടം പണിക്ക് സ്പോൺസർമാരുണ്ടെന്നും കരയോഗത്തിന് സാമ്പത്തിക ബാധ്യത ഇല്ലാതെ പണി പൂർത്തിയാക്കുമെന്ന് ഭരണ സമിതിയിലെ ഒരു കൂട്ടർ സമുദായ അംഗങ്ങൾക്ക് […]

നാമജപഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണം; തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളുമാണ് ഏറിയ പങ്കും; അല്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതികാര മനോഭാവമായി കാണും; നിലപാട് കടുപ്പിച്ച് എന്‍എസ്എസ്

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി: നാമജപഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളുമാണ് ഇതില്‍ ഏറിയ ഭാഗവുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ നിരപരാധികളായ ഭക്തരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കിയാണ് സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍, നിരപരാധികളായ ഇവരുടെ പേരില്‍ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടാവണം. അല്ലാത്തപക്ഷം വിശ്വാസികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ പ്രതികാരമനോഭാവമായിരിക്കും ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു. ആചാരസംരക്ഷണത്തിനായി എന്തു ചെയ്തു എന്ന മുന്നണികളോടുള്ള […]

വട്ടിയൂർക്കാവിലെ യു.ഡി. എഫ് സ്ഥാനാർത്ഥിയുടെ തോൽവിയ്ക്ക് പിന്നാലെ എൻ. എസ്. എസ് ഓഫീസിന് നേരെ ചാണകമേറ് ; കോൺഗ്രസ്സ് പ്രവർത്തകൻ അറസ്റ്റിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: എൻ.എസ്.എസ് ഓഫീസിന് നേരെ കോൺഗ്രസ് പ്രവർത്തകൻ ചാണകം എറിഞ്ഞു. തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസ് നേർക്കാണ് ചാണകമേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ മധുസൂദനനെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർകാവിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയായിരുന്നു ആക്രമണം. മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് ജയം നേടി. യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാർ രണ്ടാമത് എത്തിയപ്പോൾ എൻഡിഎ സ്ഥാനാർഥി എസ്.സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കും,ഇതെല്ലാവരും എല്ലാക്കാലത്തും സഹിക്കണമെന്നില്ല ; വെള്ളാപ്പള്ളി

  സ്വന്തം ലേഖിക ആലപ്പുഴ: എന്തും പറയാം ആരുടെ തലയിലും കേറാം എന്ന വിചാരമാണ് എന്‍.എസ്.എസിനെന്ന് എസ്.എന്‍.ഡി.പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും ഇതെല്ലാവരും എല്ലാകാലത്തും സഹിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി നിലകൊള്ളും എന്ന എന്‍എസ്‌എസ് നിലപാടിനെ വിമര്‍ശിച്ചാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഇന്നത്തെ എന്‍.എസ്.എസ് നേതൃത്വത്തിന് വളരെ കാടത്തപരമായ ചിന്തയാണെന്നും ഈഴവ സമുദായത്തോട് അവഗണനകാണിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയായി ഏത് ഈഴവന്‍ വന്നിട്ടുണ്ടെങ്കിലും അവരെ തേജോവധം ചെയ്യുന്ന ശൈലിയാണ് എന്‍.എസ്.എസിനെന്നും വെള്ളാപ്പള്ളി […]