play-sharp-fill

വിദേശികൾ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തത് രാജ്യദ്രോഹ കുറ്റം ; കേന്ദ്ര ഇന്റലിജൻസ് സംഘം കേരളാ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം നടത്തിയ മനുഷ്യ ശൃംഖലയിൽ വിദേശികൾ പങ്കെടുത്തത് രാജ്യദ്രോഹ കുറ്റം. മനുഷ്യ ശൃംഖലയിൽ പങ്കെടുത്ത വിദേശികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഇന്റലിജൻസ് സംഘം കേരളാ പോലീസിനോട് ഇക്കാര്യം സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇന്ത്യൻ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിലോ സമര പരിപാടികളിലോ വിദേശ പൗരന്മാർ പങ്കെടുക്കുന്നത് വിസാ ചട്ടങ്ങളുടെ ലംഘനമാണ്. ഐപിസി സെക്ഷൻ 121 പ്രകാരം, ഇന്ത്യൻ പരമാധികാര റിപ്പബ്ലിക്കിനെതിരെ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിനും രാജ്യത്തിന്റെ മണ്ണിൽ നിന്നും കൊണ്ട് രാജ്യത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയതുമാണ് വിദേശികൾക്കെതിരെയുള്ള […]

പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് നരേന്ദ്ര മോദിയെ നാടകത്തിലൂടെ അപമാനിച്ചു ; സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കർണാടക : പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് നരേന്ദ്ര മോദിയെ നാടകത്തിലൂടെ അപമാനിച്ചു. സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു. പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ പട്ടികയെയും എതിർക്കുന്ന നാടകം അവതരിപ്പിച്ചതിനാണ് സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കർണാടകയിലെ ബിദറിലെ ഷഹീൻ എജുക്കേഷൻ ട്രസ്റ്റിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിച്ചുവെന്നാണ് ഉയരുന്ന ആരോപണം. കഴിഞ്ഞ ദിവസമാണ് നാടകം അരങ്ങേറിയത്. സാമൂഹിക പ്രവർത്തകനായ നിലേഷ് രക്ഷ്യൽ എന്നയാളുടെ പരാതിയെ തുടർന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്നും […]

കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി ; ബി.ജെ.പി സഖ്യം ഭരിക്കുന്ന ബീഹാറിൽ എൻ.ആർ.സി നടപ്പാക്കില്ല : മുഖ്യമന്ത്രി നിതീഷ് കുമാർ

സ്വന്തം ലേഖകൻ പട്‌ന: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബീഹാറിൽ എൻ.ആർ.സി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാർ. സംസ്ഥാന നിയമസഭയിലാണ് അദ്ദേഹം നിർണായക പരാമർശം നടത്തിയത്. എല്ലാ പാർട്ടികളും അംഗീകരിക്കുകയാണെങ്കിൽ സി.എ.എയിൽ ചർച്ചയാവാം. പാർലമെന്റിൽ ഇനിയും നിയമം സംബന്ധിച്ച് ചർച്ചകളാവാമെന്നും നിതീഷ് കുമാർ പറഞ്ഞു. ബി.ജെ.പി സഖ്യം ഭരിക്കുന്ന ബീഹാറിൽ എൻ.ആർ.സി നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേന്ദ്രസർക്കാറിന് കടുത്ത തിരിച്ചടിയാണ്. ജെ.ഡി.യു ഉപാധ്യക്ഷൻ പ്രശാന്ത് കിഷോർ എൻ.ആർ.സിക്കും സി.എ.എക്കും എതിരെ നിലപാടെടുത്തിരുന്നു.