മരത്തിൽ നിന്ന് വീണ് നിവിൻ പോളിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ഷാബുവിന് ദാരുണാന്ത്യം : അപകടം സംഭവിച്ചത് നക്ഷത്രം തൂക്കുന്നതിനിടയിൽ ; നിവിന്റെ ഉറ്റസുഹൃത്തിന്റെ മരണവാർത്തയറിഞ്ഞ ഞെട്ടലിൽ സിനിമാ ലോകം
സ്വന്തം ലേഖകൻ കൊച്ചി : ഏറെ നഷ്ടങ്ങളുടെ വർഷങ്ങളുടെ വർഷമാണ് 2020 മലയാള സിനിമയ്ക്ക്. സിനിമയിലെ ഏറെപ്പേരുടെ മരണം സംഭവിച്ച വർഷം കൂടിയാണിത്. ഏറ്റവുമൊടുവിലായി നിവിൻ പോളിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ഷാബു അന്തരിച്ചുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. മരത്തിൽ നിന്ന് വീണാണ് മരണം സംഭവിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ. താരങ്ങളടക്കമുള്ളവർ ഷാബുവിന്റെ മരണവാർത്ത ഷെയർ ചെയ്തിട്ടുണ്ട്. എട്ട് വർഷമായി നിവിൻ പോളിയുടെ പേഴ്‌സണൽ അസിസ്റ്റായിരുന്നു. അജു വർഗീസ് ഷാബുവിന്റെ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. നിവിനുമായി വളരെ ആത്മബന്ധമുണ്ടായിരുന്ന ആളാണ് ഷാബു. ക്രിസ്മസ് സ്റ്റാർ […]