മരത്തിൽ നിന്ന് വീണ്‌ നിവിൻ പോളിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ഷാബുവിന് ദാരുണാന്ത്യം : അപകടം സംഭവിച്ചത് നക്ഷത്രം തൂക്കുന്നതിനിടയിൽ ;   നിവിന്റെ ഉറ്റസുഹൃത്തിന്റെ മരണവാർത്തയറിഞ്ഞ ഞെട്ടലിൽ സിനിമാ ലോകം

മരത്തിൽ നിന്ന് വീണ്‌ നിവിൻ പോളിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ഷാബുവിന് ദാരുണാന്ത്യം : അപകടം സംഭവിച്ചത് നക്ഷത്രം തൂക്കുന്നതിനിടയിൽ ; നിവിന്റെ ഉറ്റസുഹൃത്തിന്റെ മരണവാർത്തയറിഞ്ഞ ഞെട്ടലിൽ സിനിമാ ലോകം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ഏറെ നഷ്ടങ്ങളുടെ വർഷങ്ങളുടെ വർഷമാണ് 2020 മലയാള സിനിമയ്ക്ക്. സിനിമയിലെ ഏറെപ്പേരുടെ മരണം സംഭവിച്ച വർഷം കൂടിയാണിത്. ഏറ്റവുമൊടുവിലായി നിവിൻ പോളിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ഷാബു അന്തരിച്ചുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

മരത്തിൽ നിന്ന് വീണാണ് മരണം സംഭവിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ. താരങ്ങളടക്കമുള്ളവർ ഷാബുവിന്റെ മരണവാർത്ത ഷെയർ ചെയ്തിട്ടുണ്ട്. എട്ട് വർഷമായി നിവിൻ പോളിയുടെ പേഴ്‌സണൽ അസിസ്റ്റായിരുന്നു. അജു വർഗീസ് ഷാബുവിന്റെ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. നിവിനുമായി വളരെ ആത്മബന്ധമുണ്ടായിരുന്ന ആളാണ് ഷാബു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്മസ് സ്റ്റാർ കെട്ടാൻ വേണ്ടി മരത്തിൽ കയറിയപ്പോൾ വീണതാണ് എന്നാണ് സൂചന. അപകടത്തെ തുടന്ന് ഇന്റേണൽ ബ്ലീഡിംഗ് ഉണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തട്ടത്തിൻ മറയത്ത് എന്ന സിനിമ മുതൽ നിവിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു ഷാബു

നിവിൻ പോളിയുടെ ഉറ്റ സുഹൃത്തുമായിരുന്നു. വയനാട് സ്വദേശിയാണ് മരിച്ച ഷാബു.ഷാബു ഏട്ടാ. ആ കടം വീട്ടാൻ എനിക്കായില്ല . മറന്നതല്ല. ഒരായിരം മാപ്പ് . ന്തിനാ ഏട്ടാ ഇങ്ങനെ പോയേ എന്നായിരുന്നു അജു ഷാബവിനെക്കുറിച്ച് എഴുതിയിരിക്കുന്നത്.

നക്ഷത്രം തൂക്കാൻ വിട്ടുമുറ്റത്തെ മാവിൽ കയറിയപ്പോൾ മരക്കൊമ്പൊടിഞ്ഞ് വീണ ഷാബുവിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ടുകൾ.