കോട്ടയത്തെ കുടിയന്മാർ അറിയാൻ; പൊലീസുകാർക്ക് കുടിവെള്ളവും, സംഭാരവും നല്കാനായി സന്നദ്ധ സംഘടനയ്ക്ക് കഴിഞ്ഞ ലോക്ഡൗൺ കാലത്ത് 200 ഓളം കാലി കുപ്പികൾ സൗജന്യമായി നല്കിയത് അർക്കാഡിയ ബാർ; ഇന്ന് MC റോഡിലെ പ്രശസ്തവും, പുരാതനവുമായ ബാറുകാർ പണം നൽകിയാലേ കുപ്പി തരൂ എന്ന് പറഞ്ഞു; അന്ന് അർക്കാഡിയ മാതൃകയായപ്പോൾ ഇന്ന് കൊള്ളക്കാരായത് മറ്റൊരു ബാറുകാർ; കുടിക്കരുതെന്ന് പറയുന്നില്ല, പക്ഷേ, കണ്ണിൽച്ചോര ഇല്ലാത്ത ബാറിൽ നിന്ന് കുടിക്കരുത്; വൈറലായി യുവതിയുടെ കുറിപ്പ്…
സ്വന്തം ലേഖകൻ കോട്ടയം: പൊരിവെയിലിൽ പണിയെടുക്കുന്ന പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും, ആതുര സേവകർക്കും മോരും വെള്ളം നല്കുവാനുള്ള കുപ്പികൾ ബാറിൽ നിന്നും ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് നിഷ സ്നേഹക്കൂട് പങ്കുവച്ച ഫേസ് ബുക്ക് കുറിപ്പ് വൈറൽ. കുറിപ്പ് വായിക്കാം; “അക്ഷര നഗരിയിലെ മദ്യപാനികളായ സഹോദരങ്ങൾ ഉറപ്പായും വായിക്കണം, ആക്രി പെറുക്കുകയല്ല ട്ടൊ,തെരുവിലെ സഹോദരങ്ങൾക്കും, പൊരിവെയിലിൽ പണിയെടുക്കുന്ന പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും, ആതുര സേവകർക്കും മോരും വെള്ളം നല്കുവാനുള്ള കുപ്പികൾ കോട്ടയത്തെ അർക്കാഡിയ ബാറിൻ്റെ പിന്നിൽ നിന്നും ശേഖരിക്കുകയാണ്,, […]