ഉള്ളി വിലക്കയറ്റത്തേക്കുറിച്ച് ചോദിച്ചപ്പോൾ ‘ഞാൻ അധികം ഉള്ളി കഴിക്കാറില്ലെന്നു’ നിർമല സീതാരാമൻ പാർലമെന്റിൽ

  സ്വന്തം ലേഖിക ദില്ലി : ഉള്ളി വിലക്കയറ്റത്തേക്കുറിച്ച് പാർലമെന്റിൽ ചോദിച്ചപ്പോൾ ഞാൻ അധികം ഉള്ളി കഴിക്കാറില്ലെന്നായിരുന്നു നിർമല സീതാരാമന്റെ മറുപടി.രാജ്യത്ത് ഉള്ളിയുടെ വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച വിവിധ നടപടികൾ വിശദീകരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഞാൻ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല.ഉള്ളിക്ക് ഭഷണത്തിൽ അധികം പ്രാധാന്യം കൊടുക്കാത്ത കുടുംബത്തിൽ നിന്നുമാണ് ഞാൻ വരുന്നത്.-നിർമല സീതാരാമൻ.മന്ത്രിയുടെ പരാമർശം സഭാംഗങ്ങളിൽ ചിരി പടർത്തി.എന്നാൽ ഉള്ളി കൂടുതൽ കഴിക്കുന്നത് പ്രകോപനത്തിനിടയാക്കുമെന്ന് സഭയിൽ മറ്റൊരംഗം അഭിപ്രായപ്പെട്ടു. കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പാക്കി, വിദേശത്തു നിന്നും ഉള്ളി […]

ബാങ്കുകളിലെ ഇൻഷുറൻസ് പരിധി ഉയർത്തും : നിർമലാ സീതാരാമൻ

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ബാങ്കുകള്‍ തകര്‍ന്നാല്‍ അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഉയര്‍ത്താന്‍ തീരുമാനിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. മാത്രമല്ല പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിനുള്ള ബില്ല് കൊണ്ടു വരുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ബാങ്കുകളുടെ ഇന്‍ഷുറന്‍സ് പരിധി ഒരു ലക്ഷം രൂപയാണ്. എന്നാല്‍ പരമാവധി തുക അക്കൗണ്ട് ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് കമ്ബനി വഴി ലഭ്യമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആര്‍.ബി.ഐയുമായി ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും പ്രതിസന്ധിയിലായ പി.എം.സി ബാങ്കില്‍ നിന്ന് നിലവില്‍ 50,000 രൂപ വരെ […]