play-sharp-fill

നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വാങ്ങി ബോബി ചെമ്മണ്ണൂര്‍; അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് ഇനി രാഹുലിനും രഞ്ജിത്തിനും സ്വന്തം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് കൈത്താങ്ങാവാന്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. തര്‍ക്കഭൂമി വാങ്ങിയ ബോബി ചെമ്മണ്ണൂര്‍, അതേ സ്ഥലത്ത് തന്നെ കുട്ടികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും എന്ന് പറഞ്ഞു. സ്ഥലത്തിന്റെ രേഖകള്‍ വൈകുന്നേരത്തോടെ കുട്ടികള്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ കുട്ടികള്‍ക്ക് മറ്റൊരു സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിച്ച് നല്‍കും എന്ന് പറഞ്ഞിരുന്നു. ഇതിനിടെയാണ് രാജനെയും അമ്പിളിയെയും അടക്കം ചെയ്ത സ്ഥലം ബോബി വാങ്ങിയത്. വീട് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ കുട്ടികളെ സംരക്ഷിക്കുമെന്നും […]

കഴക്കൂട്ടത്ത് യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെയും ഇറക്കിവിട്ട ശേഷം അയല്‍ക്കാര്‍ വീട് പൊളിച്ചുമാറ്റി; നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിന്റെ മുറിവുണങ്ങും മുന്‍പ് നാടിന്റെ നൊമ്പരമായി സുറുമിയും മക്കളും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും അയല്‍ക്കാര്‍ താമസസ്ഥലത്ത് നിന്നും ഇറക്കി വിട്ടു. പുറംപോക്കില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു യുവതിയും മക്കളും. ഇറക്കിവിട്ടശേഷം ഇവര്‍ താമസിച്ചിരുന്ന ഷെഡ് പൊളിച്ചുമാറ്റി. സുറുമിയെന്ന യുവതിയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളും പുറമ്പോക്കില്‍ ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. ഇവിടെ ആയുധങ്ങളുമായെത്തിയ അയല്‍ക്കാര്‍ ഇവരെ വീട്ടില്‍ നിന്നും പുറത്താക്കി വീട് പൊളിച്ചുകളയുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിനിടയായ ദാരുണ സംഭവം കേരളം മറന്ന് തുടങ്ങും മുന്‍പാണ് ഡിസംബര്‍ 17ന് കഴക്കൂട്ടത്തുണ്ടായ ഈ സംഭവം പുറത്തുവന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും […]