സച്ചു അവരുടെ കൂടെ നിന്നത് നന്നായി, എന്റെ കൂടെ വന്നിരുന്നെങ്കിൽ കരഞ്ഞു ബഹളം വച്ചേനെ; അവരു വരുമ്പോൾ എനിക്ക് സ്വീറ്റ്‌സൊക്കെ കൊണ്ടുവരും : അച്ഛനും അമ്മയും പോയതറിയാതെ കുഞ്ഞ് മാധവ്
സ്വന്തം ലേഖകൻ കുന്ദമംഗലം: സച്ചു അവരുടെ കൂടെ നിന്നത് നന്നായി. എന്റെ കൂടെ ആയിരുന്നെങ്കിൽ കരഞ്ഞ് ബഹളം വച്ചേനെ . അവന് അവരില്ലാതെ പറ്റില്ല. അച്ഛൻ വരുമ്പോൾ എനിക്ക് സ്വീറ്റ്‌സൊക്കെ കൊണ് വരും. അച്ഛനും അമ്മയും കുഞ്ഞനിയനും ഇന്ന് വരുമെന്നാണ് ആറു വയസുകാരൻ മാധവ് കരുതുന്നത്. ഇനി വരാത്ത വിധം അവർ യാത്രയായത് അവനെ അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മൊകവൂരിലെ അമ്മവീട്ടിൽ മാധവ് സൈക്കിളോടിച്ചു കളിക്കുന്നതു കാണുന്നവരുടെ ഉള്ള് പിടയുകയാണ്. പെട്ടെന്നു മരണവിവരം അറിഞ്ഞാൽ താങ്ങാനാവില്ലെന്നും സാവധാനം വിവരം അറിയിക്കുന്നതാണ് നല്ലതെന്നും വീട്ടിലെത്തിയ സിൽവർ […]